ഇന്ത്യയിലേക്ക് പോകരുത്; പൗരന്മാര്‍ക്ക് മുന്നറിയിപ്പ് കടുപ്പിച്ച് യു.എസ്

വാഷിംഗ്ടണ്‍- കോവിഡ് കേസുകള്‍ കുതിക്കുന്ന ഇന്ത്യയിലേക്ക് പോകരുതെന്ന് അമേരിക്ക പൗരന്മാര്‍ക്ക് ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കി. ഏപ്രില്‍ 28 ന് നല്‍കിയ മുന്നറിയിപ്പാണ് വിദേശ കാര്യവകുപ്പ് പുതുക്കിയത്.
ഇന്ത്യയിലെ കോവിഡ് കേസുകളുടെ ഗുരുതരാവസ്ഥ കണക്കിലെടുത്ത് ലെവല്‍ നാലില്‍ ഉള്‍പ്പെടുത്തിയുള്ളതാണ് അമേരിക്കയുടെ മുന്നറിയിപ്പ്.
ലഭ്യമായ വിമാനങ്ങളില്‍ ഇന്ത്യയില്‍നിന്ന് മടങ്ങണമെന്ന് യു.എസ് സര്‍ക്കാര്‍ ജീവനക്കാര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആദ്യം ജീവനക്കാരുടെ കുടുംബാംഗങ്ങള്‍ മടങ്ങണമെന്നാണ് ആവശ്യപ്പെട്ടിരുന്നത്.

കുഞ്ഞിനെ രക്ഷിക്കാന്‍ ഒരു ഇന്‍ജക് ഷന്‍റെ വില 16 കോടി രൂപ; സുമനസ്സുകള്‍ സംഭാവന നല്‍കി
ഇന്ത്യയില്‍ കോവിഡ് കുറയാന്‍ ഇനിയും സമയമെടുക്കും, 4.12 ലക്ഷം പുതിയ കേസുകള്‍, മരണം 3980
കാര്‍ ആശുപത്രിയാക്കി അമ്മയെ കാത്തു; കൂടപ്പിറപ്പുകളുടെ വിജയ കഥ

Latest News