കുഞ്ഞിനെ രക്ഷിക്കാന്‍ ഒരു ഇന്‍ജക് ഷന്‍റെ വില 16 കോടി രൂപ; സുമനസ്സുകള്‍ സംഭാവന നല്‍കി

ലുനവാഡ- ജനിതക തകരാറോടെ ജനിച്ച കുഞ്ഞിനെ രക്ഷിക്കാന്‍ 16 കോടി രൂപ ഗുജറാത്ത് ദമ്പതികള്‍ ക്രൗഡ്ഫണ്ടിംഗ് പ്ലാറ്റ്‌ഫോം വഴി സമാഹരിച്ചു. വിദേശ നിര്‍മിത ജീന്‍ തെറാപ്പി ഇന്‍ജക് ഷന്‍ വാങ്ങുന്നതിനാണ് ഇത്രയും തുക വേണ്ടിവന്നത്.
സ്വിസ് മരുന്ന് കമ്പനിയായ നൊവാര്‍ടിസ് നിര്‍മിച്ച ഇന്‍ജക് ഷന്‍ ഇന്ത്യയില്‍ ഇറക്കുമതി ചെയ്യുന്നതിന്  ആറര കോടി രൂപയുടെ കസ്റ്റംസ് ഡ്യൂട്ടി സര്‍ക്കാര്‍ ഒഴിവാക്കിയതായി അഞ്ച് മാസം പ്രായമായ ധൈര്യരാജിന്റെ പിതാവ് രജ്ദീപ് സിംഗ് റാത്തോഡ് പറഞ്ഞു.
ബുധനാഴ്ച മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് കുഞ്ഞിന് ഇന്‍ജക് ഷന്‍ നല്‍കി. പേശികളുടെ ചലനത്തിന് നിയന്ത്രണമില്ലാത്ത സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫിയെന്ന ജനിതക തകരാറാണ് കുഞ്ഞിനെ ബാധിച്ചിരുന്നത്. ഇത് പേശികള്‍ക്ക് ബലമില്ലാതാക്കുകയും ശ്വസനത്തെ വരെ ബാധിക്കുകയും ചെയ്യുന്നു.
42 ദിവസം കൊണ്ടാണ് തനിക്കും ഭാ്‌ര്യ ജിനല്‍ബക്കും ഇത്രയും തുക സമാഹരിക്കാനായതെന്നും അകമഴിഞ്ഞ് സംഭാവന ചെയ്ത പ്രവാസികളടക്കമുള്ളവര്‍ക്ക് നന്ദി പറയുന്നുവെന്നും റാത്തോഡ് പറഞ്ഞു.  

കാര്‍ ആശുപത്രിയാക്കി അമ്മയെ കാത്തു; കൂടപ്പിറപ്പുകളുടെ വിജയ കഥ
കശ്മീരില്‍ ജയിലിലടച്ച മുതിര്‍ന്ന നേതാവ് അശ്‌റഫ് സെഹ്‌റായി മരിച്ചു
സീരിയല്‍ ബലാത്സംഗ വീരന്‍ അറസ്റ്റില്‍, പീഡിപ്പിച്ച 20 പേരില്‍ പോലീസുകാരിയും

 

 

Latest News