ഇന്ത്യയില്‍ കോവിഡ് കുറയാന്‍ ഇനിയും സമയമെടുക്കും, 4.12 ലക്ഷം പുതിയ കേസുകള്‍, മരണം 3980

ന്യൂദല്‍ഹി- രാജ്യത്ത് 24 മണിക്കൂറിനിടെ  4,12,262 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ മൊത്തം രോഗബാധ  2,10,77,410 ആയി വര്‍ധിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. മെയ് ഒന്നിനു ശേഷം ഇത് രണ്ടാം തവണയാണ് നാല് ലക്ഷത്തിനു മുകളില്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 3980 മരണം കൂടി സ്ഥിരീകരിച്ചതോടെ മൊത്തം മരണസംഖ്യ 23,01,68 ആയി വര്‍ധിച്ചു. നിലവില്‍ 35,66,398 ആക്ടീവ് കേസുകളുണ്ടെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ആഗോളതലത്തില്‍ ഇതുവരെ കോവിഡ്  32.37 ലക്ഷം ജീവനെടുത്തു. 15.47 കോടി ജനങ്ങളെയാണ് കോവിഡ് രോഗം ബാധിച്ചത്.
ഇന്ത്യയില്‍ ഈ മാസം പകുതിയോടെ രണ്ടാം തരംഗത്തിന്റെ വ്യാപ്തി കുറഞ്ഞു തുടങ്ങുമെന്നാണ് പ്രശസ്ത വൈറോളജിസ്റ്റ് ഗഗന്‍ദീപ് കാംഗ് കരുതുന്നതെങ്കിലും മൂന്നാം തരംഗം പിടികൂടുമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ പ്രിന്‍സിപ്പല്‍ ഉപദേഷ്ടാവ് കെ.വിജയ രാഘവന്‍ വ്യക്തമാക്കുന്നത്.

കുഞ്ഞിനെ രക്ഷിക്കാന്‍ ഒരു ഇന്‍ജക് ഷന്‍റെ വില 16 കോടി രൂപ; സുമനസ്സുകള്‍ സംഭാവന നല്‍കി

 

Latest News