കശ്മീരില്‍ ജയിലിലടച്ച മുതിര്‍ന്ന നേതാവ് അശ്‌റഫ് സെഹ്‌റായി മരിച്ചു

ജമ്മു- കശ്മീരിലെ സര്‍വകക്ഷി ഹുര്‍രിയത്ത് കോണ്‍ഫറന്‍സ് നേതാവ് അശ്‌റഫ് സെഹ്‌റായി കസ്റ്റഡിയില്‍ നിര്യതനായി. ദേശസുരക്ഷാ നിയമം ചുമത്തി തടവിലാക്കിയ മുതര്‍ന്ന കശ്മീരി നേതാവ് അസുഖത്തെ തുടര്‍ന്ന് ബുധനാഴ്ച ജമ്മു മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് മരിച്ചത്. 80 വയസ്സായിരുന്നു. ഭല്‍വാല്‍ ജയിലിലായിരുന്ന ഇദ്ദേഹത്തിന്റെ ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് ചൊവ്വാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ശ്രീനഗറിലെ വസതിയില്‍വെച്ച് കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ അറസ്റ്റ് ചെയ്ത ഹുര്‍രിയത്ത് നേതാവിനെ ഉദ്ദംപൂര്‍ ജയിലിലാണ് അടച്ചിരുന്നത്.
സര്‍വകക്ഷി ഹുര്‍രിയത്ത് കോണ്‍ഫറന്‍സില്‍ ഉള്‍പ്പെടുന്ന തഹ് രീകെ ഹുര്‍രിയത്ത് ചെയര്‍മാന്‍ കൂടിയായിരുന്നു  അശ്‌റഫ് സെഹ് റായി. സയ്യിദ് അലി ഷാ ഗീലാനി സ്ഥാനമൊഴിഞ്ഞ ശേഷമാണ് ഇദ്ദേഹത്തെ തെരഞ്ഞെടുത്തത്.  
അതിനിടെ, കശ്മീര്‍ ജയിലിലുള്ള നിരവധി നേതാക്കളുടെ ജീവന്‍ അപകടത്തിലാണെന്നും ഇവരെ മോചിപ്പിച്ച് ചര്‍ച്ചക്ക് സാഹചര്യമൊരുക്കണമെന്നും പാക്കിസ്ഥാന്‍ ആവശ്യപ്പെട്ടു. ചര്‍ച്ചക്ക് വഴിയൊരുക്കാന്‍ നേതാക്കളെ വിട്ടയക്കേണ്ടത് ഇന്ത്യയുടെ ഉത്തരവാദിത്തമാണെന്ന് അശ്‌റഫ് സെഹ് റായിയുടെ മരണത്തില്‍ അതീവ ദുഃഖം പ്രകടിപ്പിച്ചുകൊണ്ട്  പ്രധാനമന്ത്രി ഇംറാന്‍ ഖാന്റെ സഹായി മൊഈദ് യൂസുഫ് ട്വീറ്റ് ചെയ്തു.

എ.ടി.എമ്മില്‍നിന്ന് പണമെടുക്കാന്‍ സഹായിച്ച് തട്ടിപ്പ്; ജിദ്ദയില്‍ രണ്ടു പേര്‍ പിടിയില്‍
സീരിയല്‍ ബലാത്സംഗ വീരന്‍ അറസ്റ്റില്‍, പീഡിപ്പിച്ച 20 പേരില്‍ പോലീസുകാരിയും

Latest News