സീരിയല്‍ ബലാത്സംഗ വീരന്‍ അറസ്റ്റില്‍, പീഡിപ്പിച്ച 20 പേരില്‍ പോലീസുകാരിയും

ഇസ്ലാമാബാദ്-പാക്കിസ്ഥാന്‍ തലസ്ഥാനത്ത് വനിതാ കോണ്‍സ്റ്റബിളടക്കം 20 സ്ത്രീകളെ പീഡിപ്പിച്ച സീരിയല്‍ ബലാത്സംഗ വീരന്‍ അറസ്റ്റില്‍. രണ്ടു വര്‍ഷത്തിലേറെയായി നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി സഹീര്‍ അഹ്മദിനെ  തിരിച്ചറിയാനും അറസ്റ്റ് ചെയ്യാനും സാധിച്ചതെന്ന് പോലീസ് പറഞ്ഞു. സ്ത്രീകളെ ബലാത്സംഗം ചെയ്ത ഇയാള്‍ മൊബൈല്‍ ഫോണുകളും മറ്റുവിലപിടിപ്പുള്ള വസ്തുക്കളും കൈക്കലാക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ മാസം എട്ടിന് ഒരു സ്ത്രീ പോലീസില്‍ പരാതി നല്‍കിയിരുന്നുവെന്ന് എസ്.പി റാണ അബ്ദുല്‍ വഹാബ് പറഞ്ഞു.
ഫസായില്‍നിന്ന് വീട്ടിലേക്ക് മടങ്ങുമ്പോള്‍ ഒരാള്‍ തടഞ്ഞുനിര്‍ത്തി വിജനസ്ഥലത്തേക്ക് പിടിച്ചുകൊണ്ടുപോയി ബലാത്സംഗം ചെയ്തുവെന്നായിരുന്നു പരാതി. മൊബൈല്‍ ഫോണ്‍ കൈക്കലാക്കുകയും ചെയ്തിരുന്നു.
സാങ്കേതിക സംവിധാനങ്ങള്‍ കൂടി ഉള്‍പ്പെടുത്തി നടത്തിയ അന്വേഷണത്തിലാണ് പാക്കധിന കശ്മീരിലെ ബഗ് സ്വദേശി പിടിയിലായത്.
20 സ്ത്രീകളെ ബലാത്സംഗം ചെയ്തതായി ചോദ്യം ചെയ്യലില്‍ പ്രതി സമ്മതിച്ചു. വനിതാ കോണ്‍സ്റ്റബിള്‍ ഉള്‍പ്പെടെ മൂന്ന് പേരുടെ വിവരങ്ങള്‍ പ്രതി കൃത്യമായി നല്‍കി. 2018 ലാണ് വനിതാ കോണ്‍സ്റ്റബിളിനെ പീഡിപ്പിച്ച സംഭവം. അഞ്ച് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വാങ്ങിയ പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്തുവരികയാണ്.

വിവാഹത്തിന്റെ മറവില്‍ ചൂഷണം; വധുവിനെ കിട്ടാന്‍ എന്‍.ഒ.സി ഏർപ്പെടുത്തി
ബിസിനസ് തകർന്ന് 11 വർഷം ഗള്‍ഫില്‍ കുടുങ്ങിയ മലയാളി ഒടുവില്‍ നാടണഞ്ഞു
ശക്തമായ സൈബര്‍ ആക്രമണം; മരിച്ചാലും യു.ഡി.എഫിനെ തള്ളിപ്പറയില്ലെന്ന് ഫിറോസ് കുന്നംപറമ്പില്‍

 

Latest News