എ.ടി.എമ്മില്‍നിന്ന് പണമെടുക്കാന്‍ സഹായിച്ച് തട്ടിപ്പ്; ജിദ്ദയില്‍ രണ്ടു പേര്‍ പിടിയില്‍

ജിദ്ദ - എ.ടി.എമ്മുകള്‍ക്കു സമീപം നിലയുറപ്പിച്ച് വയോജനങ്ങളെ കബളിപ്പിച്ച് പണം തട്ടിയ രണ്ടു പേരെ ജിദ്ദയില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു. മുപ്പതിനടുത്ത് പ്രായമുള്ള, ഇഖാമ നിയമ ലംഘകരായ രണ്ടു യെമനികളാണ് അറസ്റ്റിലായത്. ജിദ്ദയിലെ വിവിധ ഡിസ്ട്രിക്ടുകളില്‍ എ.ടി.എമ്മുകള്‍ക്കു സമീപം നിലയുറപ്പിച്ച് ഉപയോക്താക്കളെ രഹസ്യമായി നിരീക്ഷിച്ച് പണം പിന്‍വലിക്കാന്‍ സഹായിക്കാനെന്ന വ്യാജേന വയോജനങ്ങളെ സമീപിച്ചാണ് സംഘം തട്ടിപ്പുകള്‍ നടത്തിയിരുന്നത്.
ഉപയോക്താക്കളുടെ എ.ടി.എം കാര്‍ഡുകളുടെ പിന്‍നമ്പറുകള്‍ തന്ത്രപൂര്‍വം മനസ്സിലാക്കിയെടുക്കുന്ന പ്രതികള്‍ പിന്നീട് കാര്‍ഡുകള്‍ മാറി നല്‍കി യഥാര്‍ഥ കാര്‍ഡുകള്‍ ഉപയോഗിച്ച് പണം പിന്‍വലിക്കുകയാണ് ചെയ്തിരുന്നത്. സമാന രീതിയില്‍ ഇരുവരും ചേര്‍ന്ന് 49,000 റിയാല്‍ തട്ടിയെടുത്തതായി കണ്ടെത്തിയിട്ടുണ്ട്. നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കി പ്രതികള്‍ക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി മക്ക പ്രവിശ്യ പോലീസ് അറിയിച്ചു.

ശക്തമായ സൈബര്‍ ആക്രമണം; മരിച്ചാലും യു.ഡി.എഫിനെ തള്ളിപ്പറയില്ലെന്ന് ഫിറോസ് കുന്നംപറമ്പില്‍
ബിസിനസ് തകർന്ന് 11 വർഷം ഗള്‍ഫില്‍ കുടുങ്ങിയ മലയാളി ഒടുവില്‍ നാടണഞ്ഞു
6 വിവാഹത്തിന്റെ മറവില്‍ ചൂഷണം; വധുവിനെ കിട്ടാന്‍ എന്‍.ഒ.സി ഏർപ്പെടുത്തി

Latest News