Sorry, you need to enable JavaScript to visit this website.

മഹ്‌റേസ് ഡബ്ള്‍, സിറ്റിക്ക് ഫൈനല്‍

മാഞ്ചസ്റ്റര്‍ - ഗള്‍ഫ് ഡാര്‍ബി എന്ന് വിശേഷിപ്പിക്കപ്പെട്ട സെമി ഫൈനലില്‍ പി.എസ്.ജിയെ രണ്ടാം പാദത്തിലും തോല്‍പിച്ച് മാഞ്ചസ്റ്റര്‍ സിറ്റി ചരിത്രത്തിലാദ്യമായി യൂറോപ്യന്‍ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളിന്റെ ഫൈനലിലെത്തി. പാരിസിന്റെ പ്രാന്തപ്രദേശങ്ങളില്‍ വളര്‍ന്ന റിയാദ് മഹ്‌റേസാണ് പാരിസ് സെയ്ന്റ് ജര്‍മാനെതിരെ രണ്ടാം പാദത്തിലെ രണ്ടു ഗോളുമടിച്ചത്. രണ്ടു പകുതിയുടെയും തുടക്കത്തിലായിരുന്നു ഗോളുകള്‍. ആദ്യ പാദം സിറ്റി 2-1 ന് ജയിച്ചിരുന്നു. അന്നും വിജയ ഗോളടിച്ചത് മഹ്‌റേസാണ്. ചെല്‍സി-റയല്‍ മഡ്രീഡ് മത്സരത്തിലെ വിജയികളുമായി സിറ്റി ഫൈനല്‍ കളിക്കും. ഈ ടീമുകളുടെ ആദ്യ പാദം 1-1 സമനിലയാണ്. ഇംഗ്ലിഷ് പ്രീമിയര്‍ ലീഗിലും സിറ്റി കിരീടത്തിനടുത്താണ്. ഇംഗ്ലിഷ് ലീഗ് കപ്പ് നേടിക്കഴിഞ്ഞു. 
കഴിഞ്ഞ നാലു സീസണിലും സിറ്റിക്ക് ചാമ്പ്യന്‍സ് ലീഗില്‍ സെമി ഫൈനലിലെത്തും മുമ്പ് കാലിടറിയിരുന്നു. ബാഴ്‌സലോണക്കൊപ്പം രണ്ടു തവണ ചാമ്പ്യന്‍സ് ലീഗ് നേടിയ ഗാഡിയോളക്ക് ബയേണ്‍ മ്യൂണിക്കിലായിരുന്നപ്പോഴും ചാമ്പ്യന്മാരാവാന്‍ സാധിച്ചിരുന്നില്ല. 
 

Latest News