Sorry, you need to enable JavaScript to visit this website.

ഇന്ത്യയില്‍നിന്ന് മെയ് 14 നുശേഷവും വിമാനം പ്രതീക്ഷിക്കേണ്ട, തീയതി നീട്ടുമെന്ന് യു.എ.ഇ അധികൃതര്‍

അബുദാബി- ഇന്ത്യയില്‍നിന്നുള്ള വിമാനങ്ങള്‍ക്ക് ഈ മാസം 14 നുശേഷവും അനുമതിയുണ്ടാകില്ലെന്ന് വ്യക്തമാക്കി യു.എ.ഇ അധികൃതര്‍. ഇന്ത്യയില്‍ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ തീയതി ഇനിയും നീട്ടുമെന്ന് ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷനും നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് അതോറിറ്റിയും വ്യക്തമാക്കി.


ഇന്ത്യയില്‍നിന്ന് യു.എ.ഇ വിമാനങ്ങളിലും വിദേശ വിമാനങ്ങളിലും വരുന്ന ട്രാന്‍സിറ്റ് യാത്രക്കാരടക്കം എല്ലാ യാത്രക്കാര്‍ക്കും വിലക്ക് ബാധകമാണ്.
ഇന്ത്യയിലെ കോവിഡ് ബാധ ചൊവ്വാഴ്ച 20 ലക്ഷം കടന്ന്
അമേരിക്കക്കു പിറകില്‍ രണ്ടാം സ്ഥാനത്ത് എത്തിയിരിക്കയാണ്. ഈയാഴ്ച രോഗബാധിതരുടെ എണ്ണം ഗണ്യമായി വര്‍ധിക്കുമെന്നാണ് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
യു.എ.ഇയിലേക്ക് ഇന്ത്യയില്‍നിന്നുളള വിമാനങ്ങള്‍ക്ക് ഏപ്രില്‍ 25 നാണ് മെയ് നാല് വരെ വിലക്ക് പ്രഖ്യാപിച്ചിരുന്നത്. താല്‍ക്കാലിക വിലക്ക് പിന്നീട് മെയ് 14 വരെ നീട്ടി. ഇതാണ് ഇപ്പോള്‍ അനിശ്ചിതമായി നീട്ടിയിരിക്കുന്നത്. പുതിയ തീയതി പിന്നീട് പ്രഖ്യാപിക്കുമെന്നാണ് അറിയിപ്പ്.
യു.എ.ഇയില്‍നിന്ന് ഇന്ത്യയിലേക്കുള്ള വിമാനങ്ങള്‍ സര്‍വീസ് തുടരും.

 

ശക്തമായ സൈബര്‍ ആക്രമണം; മരിച്ചാലും യു.ഡി.എഫിനെ തള്ളിപ്പറയില്ലെന്ന് ഫിറോസ് കുന്നംപറമ്പില്‍

Latest News