Sorry, you need to enable JavaScript to visit this website.

ഖത്തറില്‍ മാസ്ക് ധരിക്കാത്ത 410 പേര്‍ പിടിയില്‍

ദോഹ- ഖത്തറില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച 459 പേരെ കൂടി പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ഫേസ് മാസ്‌ക് ധരിക്കാത്തതിന് ഇന്ന് 410 പേരാണ് പിടിയിലായത്. കോവിഡ് പ്രോട്ടോക്കോളിന്റെ ഭാഗമായി പുറത്തിറങ്ങുമ്പോള്‍ ഫേസ് മാസ്‌ക് ധരിക്കല്‍ നിര്‍ബന്ധമാണ്. വീഴ്ച വരുത്തുന്നവര്‍ക്ക് രണ്ട് ലക്ഷം റിയാല്‍ വരെ പിഴ ലഭിക്കാം.

സുരക്ഷിതമായ സാമൂഹിക അകലം പാലിക്കാത്തതിന് 29 പേരേയും മൊബൈലില്‍ ഇഹ് തിറാസ് ആപ്‌ളിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാത്തതിന് 6 പേരേയും അടഞ്ഞ സ്ഥലങ്ങളില്‍ കൂട്ടം കൂടിയതിന് 9 പേരേയും ക്വാറന്റൈന്‍ വ്യവസ്ഥകള്‍ ലംഘിച്ചതിന് 5 പേരെയുമാണ് ഇന്ന് പിടികൂടിയത്.


പിടികൂടിയവരെയെല്ലാം പബ്ളിക് പ്രോസിക്യൂഷന് കൈമാറിയിരിക്കുകയാണ്.

Latest News