Sorry, you need to enable JavaScript to visit this website.

കുവൈത്തില്‍ വാക്‌സിന്‍ എടുക്കാത്തവര്‍ക്ക് വിദേശ യാത്രാവിലക്ക്

കുവൈത്തില്‍ കുത്തിവെപ്പെടുക്കാന്‍ വാക്സിനേഷന്‍ കേന്ദ്രത്തിലെത്തുന്നവർ.

കുവൈത്ത് സിറ്റി- കുവൈത്തില്‍ വാക്‌സിനെടുക്കാത്ത കുവൈത്തി പൗരന്മാര്‍ക്ക് വിദേശയാത്ര നടത്തുന്നതില്‍നിന്ന് വിലക്ക്. ഈ മാസം 22 മുതല്‍ വിലക്ക് പ്രാബല്യത്തില്‍വരുമെന്നും മന്ത്രസഭ കൈക്കൊണ്ട തീരുമാനം ഉദ്ധരിച്ച് വാര്‍ത്താ വിതരണ മന്ത്രി പറഞ്ഞു.
വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കാത്ത പ്രായക്കാര്‍ക്ക് വിലക്ക് ബാധകമല്ല. കുവൈത്തി പൗരന്മല്ലാത്തവര്‍ക്ക് നേരത്തെ ഏര്‍പ്പെടുത്തിയ പ്രവേശനവിലക്ക് തുടരുമെന്നും പ്രസ്താവനയില്‍ പറഞ്ഞു.
കുവൈത്തില്‍ കഴിഞ്ഞ മാസങ്ങളിലായി കോവിഡ് ബാധിതര്‍ വര്‍ധിച്ചുവരികയാണ്. 1300 മുതല്‍ 1500 വരെയാണ് പ്രതിദിന വര്‍ധന. ഇതിനകം 2,76,500 പേര്‍ക്ക് രോഗം ബാധിച്ചു. കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് ഇന്ത്യയിലേക്കുള്ള വിമാന സര്‍വീസുകള്‍ പത്ത് ദിവസം മുമ്പ് നിര്‍ത്തിവെച്ചിരുന്നു.

 

Latest News