ഒരു പതിറ്റാണ്ടിന്റെ കാത്തിരിപ്പ, ഇന്ററിന് സീരീ അ കിരീടം

റോം - 2010 നു ശേഷം ആദ്യമായി ഇന്റര്‍ മിലാന്‍ ഇറ്റാലിയന്‍ ലീഗ് ഫുട്‌ബോള്‍ കിരീടം സ്വന്തമാക്കി. അവസാന സ്ഥാനക്കാരായ ക്രോടോണിയെ 2-0 ന് തോല്‍പിച്ചതോടെ ആന്റോണിയൊ കോണ്ടെയുടെ ടീം കിരീടത്തില്‍ തൊട്ടിരിക്കുകയാണ്. രണ്ടാം സ്ഥാനക്കാരായ അറ്റ്‌ലാന്റയെ സസൂലോ തളച്ചതോടെ നാലു മത്സരം ശേഷിക്കെ ഇന്ററിന് കിരീടമുറപ്പായി. എ.സി മിലാനെക്കാള്‍ 13 പോയന്റ് മുന്നിലാണ് ഇന്റര്‍. ഒമ്പത് വര്‍ഷമായി തുടര്‍ച്ചയായി യുവന്റസാണ് ഇറ്റാലിയന്‍ ലീഗ് ചാമ്പ്യന്മാര്‍. അതില്‍ ആദ്യത്തേത് യുവന്റസിന് നേടിക്കൊടുത്തതും കോണ്ടെയാണ്. ഇന്ററിനോട് തോറ്റതോടെ ക്രോടോണി രണ്ടാം ഡിവിഷനിലേക്ക് തരംതാഴ്ത്തപ്പെട്ടു.
 

 

Latest News