Sorry, you need to enable JavaScript to visit this website.
Sunday , May   16, 2021
Sunday , May   16, 2021

നീല ജഴ്‌സിയണിഞ്ഞ് ബാംഗ്ലൂര്‍ ഫണ്ട് ശേഖരിക്കും

ദല്‍ഹി - കനത്ത പ്രതിഷേധത്തിനൊടുവില്‍ ഐ.പി.എല്ലിലെ കോടീശ്വരന്മാരുടെ മനസ്സിളകി. കോവിഡ് ദുരിതാശ്വാസ ഫണ്ട് ശേഖരിക്കാന്‍ നീല ജഴ്‌സിയണിഞ്ഞ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ കളിക്കുമെന്ന് ക്യാപ്റ്റന്‍ വിരാട് കോഹ്്‌ലി പ്രഖ്യാപിച്ചു. ഓക്‌സിജന്‍ സൗകര്യങ്ങളൊരുക്കാനുള്ള പദ്ധതിയിലേക്ക് സംഭാവന ചെയ്യാനും ഫ്രാഞ്ചൈസി തീരുമാനിച്ചു. കോവിഡ് സാഹചര്യം കഴിഞ്ഞ ദിവസങ്ങളില്‍ തങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നുവെന്നും അടിസ്ഥാനതലത്തിലും മുന്നണിപ്പോരാളികളെയും എങ്ങനെ സഹായിക്കാമെന്ന് ചിന്തിച്ചതായും ആര്‍.സി.ബി വെബ്‌സൈറ്റില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ ക്യാപ്റ്റന്‍ കോഹ്്‌ലി വെളിപ്പെടുത്തി. 
അടുത്ത മത്സരത്തില്‍ ടീം നീല നിറത്തിലുള്ള പ്രത്യേക ജഴ്‌സിയാണ് ധരിക്കുക. ഇത് ലേലം ചെയ്തു കിട്ടുന്ന തുകയും ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കായി കൈമാറും. ഓസ്‌ട്രേലിയന്‍ ക്രിക്കറ്റര്‍മാരായ പാറ്റ് കമിന്‍സും ബ്രെറ്റ് ലീയുമാണ് ആദ്യം സഹായ വാഗ്ദാനവുമായി മുന്നോട്ടുവന്നത്. പിന്നീട് ശിഖര്‍ ധവാന്‍, സചിന്‍ ടെണ്ടുല്‍ക്കര്‍, ജയദേവ് ഉനാദ്കത്, നിക്കൊളാസ് പൂരാന്‍ തുടങ്ങിയവര്‍ സഹായം പ്രഖ്യാപിച്ചു. രാജസ്ഥാന്‍ റോയല്‍സ് ടീം 10 ലക്ഷം ഡോളര്‍ സമാഹരിക്കുമെന്ന് പ്രഖ്യാപിച്ചു. ദല്‍ഹി കാപിറ്റല്‍സ് ഒന്നരക്കോടി രൂപ സമാഹരിച്ചു. 

Latest News