ചാര്‍ട്ടേഡ് വിമാനത്തില്‍ മുംബൈയില്‍ എത്തിച്ച് രാഹുലിന് ശസ്ത്രക്രിയ

അഹമ്മദാബാദ് - കടുത്ത വയറു വേദനയനുഭവപ്പെട്ടതിനെത്തുടര്‍ന്ന് പഞ്ചാബ് കിംഗ്‌സ് നായകന്‍ കെ.എല്‍ രാഹുലിനെ ശസ്ത്രക്രിയക്ക് വിധേയനാക്കി. ഗുരുതരമായ അപ്പന്‍ഡിസൈറ്റിസാണെന്ന് കണ്ടെത്തിയിരുന്നു. ചാര്‍ട്ടേഡ് വിമാനത്തില്‍ മുംബൈയിലെത്തിച്ചാണ് ലാപ്രോസ്‌കോപിക് അപ്പന്‍ഡെക്റ്റമിക്ക് വിധേയനാക്കിയത്. ഒരാഴ്ച വിശ്രമിച്ച ശേഷം കളിക്കാമെന്നാണ് വിദഗ്ധാഭിപ്രായം. ക്വാരന്റൈന്‍ പൂര്‍ത്തിയാക്കിയ ശേഷമേ ജൈവകവചത്തില്‍ രാഹുലിന് വീണ്ടും പ്രവേശിക്കാനാവൂ.
 

Latest News