നടന്‍ മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയ വഴി പോസ്റ്റ് ചെയ്ത പരസ്യചിത്രത്തിനെതിരെ വിമര്‍ശനവുമായി വ്‌ളോഗറായ വിനോദ് നാരായണ്‍ (ബല്ലാത്ത പഹയന്‍). രാജ്യം അതിരൂക്ഷമായ കൊവിഡ് പ്രതിസന്ധി നേരിടുകയും ഓക്‌സിജന്‍ ക്ഷാമം മൂലം ആളുകള്‍ മരിച്ചുവീഴുകയും ചെയ്യുന്നത് ചൂണ്ടിക്കാണിച്ചുകൊണ്ടാണ് മോഹന്‍ലാലിന്റെ ഹാസ്യശൈലിയിലുള്ള പരസ്യചിത്രത്തിനെതിരെ വിനോദ് രംഗത്ത് വന്നത്. ഇതുപോലുള്ള വങ്കത്തം കാണാന്‍ എനര്‍ജി കുറവാണെന്നു വിനോദ് നാരായണ്‍ പറയുന്നു. പരസ്യചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം നടി ഹണി റോസാണ് പ്രത്യക്ഷപ്പെടുന്നത്.
കുറിപ്പ് ചുവടെ:
'പിന്നെ കാണാം ലാലേട്ടാ...
ഇപ്പോള്‍ എനര്‍ജി ലേശം കുറവാണ്...
ഭാരതം ഇത്ര വലിയൊരു മഹാമാരിയെ നേരിടുമ്പോള്‍..
മനുഷ്യര്‍ പലരും മരിച്ച് വീഴുമ്പോള്‍...
ജീവനറ്റ പുതപ്പിച്ച ശരീരങ്ങള്‍ ചിതയും കാത്ത് കിടക്കുമ്പോള്‍....
എതാണ് ഉറ്റവരുടേതെന്നറിയാതെ പോകുമ്പോള്‍... മണിക്കൂറുകള്‍ക്കുള്ളില്‍ കുട്ടികള്‍ അച്ഛനെയും അമ്മയെയും നഷ്ടപ്പെട്ട് അനാഥമാവുമ്പോള്‍...
ജനം ശ്വാസം കിട്ടാതെ ബുദ്ധിമുട്ടുമ്പോള്‍...
ആരോഗ്യ പ്രവര്‍ത്തകര്‍ അഹോരാത്രം സേവനം നടത്തുമ്പോള്‍..
ദൂരെയിരുന്ന് ഒരു വല്ലാത്ത നിസ്സഹായത തോന്നുമ്പോള്‍.....
നമ്മുടെ തന്നെ പ്രിവിലേജിന്റെ ഒരു വല്ലാത്ത നിസ്സഹായത....
ലേശം എനര്‍ജി കുറവാണ്...
ഇതു പോലുള്ള വങ്കത്തം കാണാന്‍...
അമേസിംഗ്... അല്ലെ ലാലേട്ടാ....?'






