കുവൈത്ത് സിറ്റി- സാല്‍മിയയില്‍ കഴിഞ്ഞ ദിവസം പഴയ ടയര്‍ കൂമ്പാരം കത്തിനശിച്ചതിന് പിന്നില്‍ ആസൂത്രിത ഇടപെടലുണ്ടെന്ന് അഗ്‌നിശമന വിഭാഗം. വ്യാഴാഴ്ച രാവിലെയാണ് തീപിടിത്തമുണ്ടായത്.
5 കേന്ദ്രങ്ങളില്‍നിന്നെത്തിയ അഗ്‌നിശമന സേനാംഗങ്ങളാണ് തീ നിയന്ത്രണവിധേയമാക്കിയത്. 40,000 ചതുരശ്രമീറ്റര്‍ വിസ്തൃതിയില്‍ കൂട്ടിയിട്ട ടയറുകള്‍ കത്തിനശിച്ചു. അവശേഷിക്കുന്നവ സംരക്ഷിക്കാന്‍ അഗ്‌നിശമന സേനയുടെ ഇടപെടല്‍ സഹായിച്ചു.
ഉപയോഗിച്ച ടയറുകള്‍ കൂട്ടിയിട്ട സ്ഥലത്താണ് തീപിടിത്തമുണ്ടായത്. 4 മാസത്തിനിടെ നാലാം തവണയാണ് അവിടെ തീപിടിത്തം. ചിലര്‍ കരുതിക്കൂട്ടി തീവച്ചതാണെന്നാണ് പ്രാഥമിക നിഗമനം. തീ ആളിപ്പടരുന്നതിന് ഉതകുന്ന വസ്തുക്കള്‍ ഉപയോഗിച്ചാണ് തീവച്ചതെന്നും കണ്ടെത്തിയിട്ടുണ്ട്.