കുവൈത്ത് സിറ്റി- ജാബര്‍ അല്‍ അഹമ്മദ് പാലത്തിലെ ദക്ഷിണ ദ്വീപില്‍ രാജ്യത്തെ ഏറ്റവും വലിയ വാക്‌സിനേഷന്‍ സെന്റര്‍ തുറന്നു. പ്രതിദിനം 4000 മുതല്‍ 5000 പേര്‍ക്ക് വരെ കുത്തിവെ്പ്പിന് സൗകര്യമുള്ളതാണ് കേന്ദ്രമെന്ന് കുവൈത്ത് ഇന്റഗ്രേറ്റഡ് പെട്രോളിയം ഇന്‍ഡസ്ട്രീസ് കമ്പനി (കെഐപിഐസി) വ്യക്തമാക്കി. കുവൈത്ത് ഓയില്‍ കമ്പനിയുടെ സഹകരണത്തോടെയാണ് സെന്റര്‍ സ്ഥാപിച്ചത്. 30000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലാണ് സെന്റര്‍.