വിയര്‍പ്പില്‍ കുളിച്ച ഡോക്ടറുടെ ചിത്രവും ട്വീറ്റും വൈറലായി

മണിക്കൂറുകളോളം പിപിഇ കിറ്റ് ധരിച്ചതിനെ തുടര്‍ന്ന് വിയര്‍പ്പില്‍ കുളിച്ച ഡോക്ടറുടെ ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറലായി.
കോവിഡ് രണ്ടാം തരംഗത്തിന്റെ ഗുരുതരാവസ്ഥ  ബോധ്യപ്പെടുത്തിയും മുന്‍കരുതലുകള്‍ പാലിക്കാന്‍ ഉണര്‍ത്തിയും ഡോ.സോഹിലാണ് പിപിഇ കിറ്റ് അഴിച്ച ശേഷമുള്ള ചിത്രം ട്വിറ്ററില്‍ പങ്കുവെച്ചത്.


കുടുംബങ്ങളില്‍നിന്ന് അകന്ന് കഠിനമായി ജോലി ചെയ്യുകയാണെന്നും ഡോക്ടര്‍മാര്‍ക്കും എല്ലാ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും വേണ്ടിയാണ് ഇക്കാര്യം പറയുന്നതെന്നും ട്വിറ്റീല്‍ വ്യക്തമാക്കി. കോവിഡ് രോഗികളില്‍നിന്ന് ഒരടി അകലയല്ല, ചിലപ്പോള്‍ ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ ഒരിഞ്ച് അടുത്തുപോലും പോകാന്‍ നിര്‍ബന്ധിതരാണ്.
എല്ലാവരോടും ഒന്നേ പറയാനുള്ളൂ. എത്രയും വേഗം കുത്തിവയ്പ് എടുക്കുക. അതു മാത്രമാണ് പരിഹാരം.


മഞ്ഞുരുകുമോ; സൗദി കിരീടാവകാശിയുടെ വാക്കുകള്‍ സ്വാഗതം ചെയ്ത് ഇറാന്‍

 

Latest News