Sorry, you need to enable JavaScript to visit this website.

മഞ്ഞുരുകുമോ; സൗദി കിരീടാവകാശിയുടെ വാക്കുകള്‍ സ്വാഗതം ചെയ്ത് ഇറാന്‍

തെഹ്‌റാന്‍- സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ നടത്തിയ പ്രസ്താവനകളെ സ്വാഗതം ചെയ്ത് ഇറാന്‍. മേഖലയിലേയും ഇസ്ലാമിക ലോകത്തേയും രണ്ട് പ്രധാന രാജ്യങ്ങള്‍ക്ക് സംഭാഷണത്തിലൂടെ പുതിയ അധ്യായം തുറക്കാനാകുമെന്ന്  ഇറാന്‍ വിദേശകാര്യ വക്താവ് സഈദ് ഖതിബ്‌സാദെ പറഞ്ഞു.
ക്രിയാത്മക  കാഴ്ചപ്പാടുകളും സംഭാഷണത്തില്‍ അധിഷ്ഠിതമായ സമീപനവും
വഴി അഭിപ്രായ വ്യത്യാസങ്ങള്‍ മറികടക്കാനും സമാധാനവും സ്ഥിരതയും പ്രാദേശിക വികസനവും  കൈവരിക്കാനും സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ആശയവിനിമയത്തിന്റെയും സഹകരണത്തിന്റെയും പുതിയ അധ്യായത്തിലേക്ക് പ്രവേശിക്കാന്‍ ഇറാനും സൗദി അറേബ്യക്കും സാധിക്കുമെന്ന്  ഖതിബ്‌സാദെ പറഞ്ഞു.


സിം കാര്‍ഡ് തട്ടിപ്പില്‍ കുടുങ്ങിയ ജിദ്ദയിലെ മലയാളിക്ക് ആശ്വാസം; എല്ലാവരും അറിഞ്ഞിരിക്കേണ്ട കേസ്

ആത്യന്തികമായി ഇറാന്‍ അയല്‍ രാജ്യമാണെന്നും ഇറാനുമായി നല്ല ബന്ധം വേണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നതെന്നും കിരീടാവകാശി കഴിഞ്ഞ ദിവസം സൗദി ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇറാനുമായുള്ള ബന്ധം മെച്ചപ്പെടണമെന്നു തന്നെയാണ് സൗദി ആഗ്രഹിക്കുന്നത്. സ്ഥിതിഗതികള്‍ കൂടുതല്‍ ദുഷ്‌കരമാക്കാന്‍ ഉദ്ദേശിക്കുന്നില്ല. ഇറാന്‍ തുടരുന്ന ആണവ പരിപാടികളും മേഖലയിലെ രാജ്യങ്ങളില്‍ മിലീഷ്യകള്‍ക്ക് നല്‍കുന്ന പിന്തുണയും ബാലിസ്റ്റിക് മിസൈല്‍ പദ്ധതിയും അവസാനിപ്പിക്കണമെന്നാണ് രാജകുമാരന്‍ ആവശ്യപ്പെട്ടത്.


ബഹ്‌റൈനും വാതിലടക്കുമോ; ആശങ്കയോടെ സൗദി പ്രവാസികള്‍


ഇറാന്‍ സൗദി അറേബ്യയുടെ അയല്‍ രാജ്യമാണ്. ഇറാനുമായി മികച്ച ബന്ധമുണ്ടാകണമെന്നാണ് സൗദി അറേബ്യ ആഗ്രഹിക്കുന്നത്. ഇറാന്‍ ദുഷ്‌കരമായ അവസ്ഥയിലാകാന്‍ സൗദി അറേബ്യ ആഗ്രഹിക്കുന്നില്ല. മറിച്ച്, ഇറാന്‍ അഭിവൃദ്ധി പ്രാപിക്കുകയും വളരുകയും ചെയ്യണമെന്ന് രാജ്യം ആഗ്രഹിക്കുന്നു. ഇറാനില്‍ സൗദി അറേബ്യക്ക് താല്‍പര്യങ്ങളുണ്ട്. സൗദിയില്‍ ഇറാനും താല്‍പര്യങ്ങളുണ്ട്. ഇറാനുമായി സൗദി അറേബ്യക്ക് പ്രശ്‌നങ്ങളുണ്ട്. ഈ പ്രശ്‌നങ്ങള്‍ക്ക് മേഖലയിലെയും ലോകത്തെയും പങ്കാളികളുമായി ചേര്‍ന്ന് പരിഹാരം കാണാനാണ് സൗദി അറേബ്യ     ശ്രമിക്കുന്നത്- കിരീടാവകാശി പറഞ്ഞു.
സൗദി അറേബ്യയുടെ അതിര്‍ത്തികളില്‍ സായുധ മിലീഷ്യകളുടെ സാന്നിധ്യം രാജ്യം ഒരിക്കലും അംഗീകരിക്കില്ല. ഹൂത്തികള്‍ക്ക് ഇറാനുമായി ശക്തമായ ബന്ധമുണ്ട്. യെമനില്‍ നിയമാനുസൃത ഭരണകൂടത്തെ ഹൂത്തികള്‍ അട്ടിമറിച്ചത് നിയമ വിരുദ്ധമാണ്. ഇറാനുമായി ശക്തമായ ബന്ധമുണ്ടെങ്കിലും ഹൂത്തികള്‍ യെമനികള്‍ തന്നെയാണ്. സ്വന്തം രാജ്യത്തിന്റെ താല്‍പര്യങ്ങള്‍ ഹൂത്തികള്‍ പരിഗണിക്കണം. യെമനിലെ മറ്റു കക്ഷികളുമായി ഹൂത്തികള്‍ ചര്‍ച്ചകളില്‍ ഏര്‍പ്പെടണമെന്നാണ് ആഗ്രഹിക്കുന്നത്. സ്വന്തം അതിര്‍ത്തികളില്‍ ഗവണ്‍മെന്റിനെ അംഗീകരിക്കാത്ത സായുധ മിലീഷ്യകളുടെ സാന്നിധ്യം ലോകത്തെ ഒരു രാജ്യവും അംഗീകരിക്കില്ല. യെമനില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കാന്‍ സൗദി അറേബ്യ ഓഫര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഹൂത്തികള്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് സമാധാന ചര്‍ച്ചകള്‍ നടത്തുന്നതിനു പകരം സാമ്പത്തിക സഹായം അടക്കം എല്ലാവിധ സഹായങ്ങളും സൗദി അറേബ്യ നല്‍കും- മുഹമ്മദ് ബിന്‍ സല്‍മാന്‍ വ്യക്തമാക്കി.

 

Latest News