മനാമ- കോവിഡ് രണ്ടാം തരംഗം രൂക്ഷമായ ഇന്ത്യയില്‍നിന്നുള്ള വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്താന്‍ ബഹ്‌റൈനില്‍ സമ്മര്‍ദം. ഇന്ത്യയിലേക്കും തിരിച്ചുമുള്ള എല്ലാ വിമാന സര്‍വീസുകളും തല്‍ക്കാലം നിര്‍ത്തിവെക്കണമെന്ന് ബഹ്‌റൈന്‍ പാര്‍ലമെന്റ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
ഇന്ത്യയില്‍ കോവിഡ് കേസുകളും മരണങ്ങളും കുതിച്ചുയർന്നിരിക്കെയാണ് ബഹ്റൈന്‍ സർക്കാരില്‍ എം.പി മാർ സമ്മർദം ശക്തമാക്കിയിരിക്കുന്നു. യു.എ.ഇയടക്കം വിവിധ രാജ്യങ്ങള്‍ ഇന്ത്യയില്‍നിന്നുള്ള വിമാന സർവീസുകള്‍ വിലക്കിയിട്ടുണ്ട്.
ബഹ്റൈന്‍ പൗരന്മാരെ മാത്രം തിരികെ വരാന്‍ അനുവദിച്ചാല്‍ മതിയെന്നും ട്രാന്‍സിറ്റ് യാത്രക്കാരയടക്കം വിലക്കണമെന്നുമാണ് ബഹ്റൈന്‍ കൗണ്‍സില്‍ പ്രതിനിധികള്‍ സർക്കാരിന് സമർപ്പിച്ച അടിയന്തര നിർദേശത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. സുഹൃദ് രാജ്യമായ ഇന്ത്യയിലെ കോവിഡ് വ്യാപനം കണക്കിലെടുത്താണ് നിർദേശമെന്ന് കൗണ്‍സിലിലെ ഫസ്റ്റ് ഡെപ്യൂട്ടി മേധാവി അബുല്‍നബി സല്‍മാന്‍ പറഞ്ഞു.
![]() |
പീഡനക്കേസില്‍ പെണ്‍കുട്ടിയുടെ പുതിയ വെളിപ്പെടുത്തല്‍; ബന്ധുവായ യുവാവ് അറസ്റ്റില്‍ |