പീഡനക്കേസില്‍ പെണ്‍കുട്ടിയുടെ പുതിയ വെളിപ്പെടുത്തല്‍; ബന്ധുവായ യുവാവ് അറസ്റ്റില്‍

കണ്ണൂര്‍- പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ബന്ധുവായ യുവാവ് അറസ്റ്റില്‍. മയ്യില്‍ നാറാത്തെ ഇ. ജിതിനെ (22) യാണ് പോലീസ് അറസ്റ്റു ചെയ്തത്.
ഡിഗ്രി വിദ്യാര്‍ഥിയായ ജിതിന്‍, തറവാട്ടുവീട്ടിലും മറ്റും വെച്ച് പല തവണ പീഡിപ്പിച്ചുവെന്നാണ് 17 കാരിയായ ബന്ധു നല്‍കിയ പരാതി. മറ്റൊരു പീഡന കേസുമായി ബന്ധപ്പെട്ട് തളിപ്പറമ്പ് കോടതിയില്‍ ഹാജരായ പെണ്‍കുട്ടി മജിസ്‌ട്രേറ്റിന് നല്‍കിയ രഹസ്യമൊഴിയിലാണ് ജിതിന്‍ പീഡിപ്പിച്ച കാര്യം വ്യക്തമാക്കിയത്. തുടര്‍ന്നാണ് കേസെടുത്ത് അന്വേഷണം നടത്താന്‍ കോടതി പോലീസിന് നിര്‍ദേശം നല്‍കിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

 

Latest News