യു.എ.ഇയില്‍നിന്ന് ഓക്‌സിജന്‍ ടാങ്കറുകള്‍ ഇന്ത്യയില്‍

അബുദാബി- കോവിഡിന്റെ രണ്ടാം തരംഗത്തില്‍ തകര്‍ന്ന ഇന്ത്യയുടെ ആരോഗ്യരംഗത്തിന് ഐക്യദാര്‍ഢ്യവുമായി യു.എ.ഇ. ഓക്‌സിജന്‍ ലഭിക്കാതെ നിരവധി കോവിഡ് രോഗികളാണ് ഇന്ത്യയില്‍ മരിക്കുന്നത്. ഈ സാഹചര്യത്തില്‍ യു.എ.ഇയില്‍ നിന്നു ഓക്‌സിജന്‍ സംഭരിക്കാനുള്ള ക്രയോജെനിക് കണ്ടെയ്‌നറുകള്‍ യു.എ.ഇ ഇന്ത്യയിലേക്ക് അയച്ചു.    യു.എ.ഇയിലെ ഇന്ത്യന്‍ അംബസഡര്‍ പവന്‍ കപൂറാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കോവിഡ് പടര്‍ന്നതോടെ തകരാറിലായ അടിസ്ഥാനസൗകര്യ മേഖലയില്‍ സഹായം തേടി ഇന്ത്യ വിവിധ രാജ്യങ്ങളെ സമീപിച്ചിരുന്നു. വിദേശസെക്രട്ടറി ജയ്്ശങ്കറാണ് ഇത്തരം നീക്കം ഏകോപിപ്പിക്കുന്നത്. അദ്ദേഹം യു.എ.ഇയേയും ബന്ധപ്പെട്ടിരുന്നു. യു.എ.ഇ മന്ത്രിസഭ യോഗം ചേര്‍ന്നാണ് അടിയന്തര സഹായമെത്തിക്കാന്‍ തീരുമാനിച്ചത്്.

 

Tags

Latest News