സോനിത്പുര്‍- ദുര്‍മന്ത്രവാദിനിയെന്ന് ആരോപിച്ച് 53 കാരിയെ അടിച്ചുകൊന്ന് കാട്ടില്‍ കൊണ്ടുപോയി കുഴിച്ചിട്ടു.
അസമിലെ സോനിത്പുര്‍ ജില്ലയിലാണ് സംഭവം. രംഗപ്പാറ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ഉള്‍പ്പെടുന്ന ഗെറുജൂലി ഗ്രാമത്തില്‍ വീട്ടില്‍ കയറിയാണ് സ്ത്രീയെ അടിച്ചുകൊന്നതെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
നാലു മക്കളോടൊപ്പം കഴിഞ്ഞിരുന്ന വിധവയെയാണ് കൊലപ്പെടുത്തിയത്. തല്ലിക്കൊന്ന ശേഷം മൃതദേഹം വനത്തിലെത്തിച്ച് കുഴിച്ചിട്ട ശേഷം അക്രമികള്‍ സ്ഥലം വിടുകയായിരുന്നു. മക്കളില്‍നിന്ന് വിവരമറിഞ്ഞ അയല്‍ക്കാരാണ് പോലീസില്‍ അറിയിച്ചത്. പോലീസും നാട്ടുകാരും നടത്തിയ തെരച്ചിലിനൊടുവില്‍ മണിക്കൂറുകള്‍ക്ക് ശേഷമാണ് വീട്ടില്‍നിന്ന് ഒരു കിലോമീറ്റര്‍ അകലെ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്.
ആരേയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും അക്രമികള്‍ക്ക് വേണ്ടി തെരച്ചില്‍ തുടരുകയാണെന്നും പോലീസ് പറഞ്ഞു.
ദുര്‍മന്ത്രവാദിനിയെന്ന് ആരോപിച്ച് നേരത്തെ ചിലര്‍ സ്ത്രീയെ മര്‍ദിച്ചിരുന്നുവെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. അതേസമയം, ഇക്കാരണത്താലാണ് സ്ത്രീയെ കൊലപ്പെടുത്തി കുഴിച്ചിട്ടതെന്ന് പറയാറായിട്ടില്ലെന്ന് സോനിത്പുര്‍ ഡി.എസ്.പി രശ്മി രേഖാ ശര്‍മ പറഞ്ഞു.
| ഇഫ്താറിനു പോയാല്‍ 5000 ദിര്‍ഹം പോയിക്കിട്ടും, 39 സംഗമങ്ങള്‍ പിടികൂടി |
| കോവിഡിന് കുരുമുളക്-തേന്‍ ചികിത്സ; എന്താണ് വസ്തുത? |
| VIDEO കോവിഡ് പോരാട്ടത്തില്‍ ഇന്ത്യയോടൊപ്പം; ബുര്‍ജ് ഖലീഫ ത്രിവര്‍ണമണിഞ്ഞു |






