കോവിഡിന് കുരുമുളക്-തേന്‍ ചികിത്സ; എന്താണ് വസ്തുത?

ന്യൂദല്‍ഹി- കോവിഡിനുള്ള വീട്ടുമരുന്നായി കുരുമുളകും ഇഞ്ചിയും തേനും ലോകാരോഗ്യ സംഘടന അംഗീകരിച്ചുവെന്ന റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാര്‍ നിഷേധിച്ചു.
കോവിഡ് രണ്ടാം തരംഗം രാജ്യത്ത് കനത്ത ആഘാതമേല്‍പിച്ചുകൊണ്ടിരിക്കെ വാട്‌സ്ആപ്പ് ഉള്‍പ്പെയുള്ള സമൂഹ മാധ്യമങ്ങളില്‍ നിരവധി അഭ്യൂഹങ്ങളും ചികിത്സാ വിധികളുമാണ് പ്രചരിക്കുന്നത്.
പോണ്ടിച്ചേരി യൂനിവേഴ്‌സിറ്റിയിലെ ഒരു വിദ്യാര്‍ഥി കണ്ടെത്തിയെന്ന തരത്തിലാണ് കുരുമുളക്-തേന്‍-ഇഞ്ചി ബദല്‍ ചികിത്സ പ്രചരിക്കുന്നത്.
കോവിഡുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്ക് അംഗീകൃത സ്രോതസ്സുകളെ മാത്രമേ ആശ്രയിക്കാവൂയെന്ന് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ അഭ്യര്‍ഥിച്ചു.
ആര്‍ത്തവത്തിനു മുമ്പും പിമ്പും കോവിഡ് വാക്‌സിന്‍ സ്വകീരിക്കുന്നതിന് ഒരു തടസ്സവുമില്ലെന്ന് ഇതു സംബന്ധിച്ച് പ്രചരിക്കുന്ന വാര്‍ത്തകളും തള്ളി അധികൃതര്‍ വിശദീകരിച്ചു.
മൂന്നാംഘട്ട വാക്‌സിനേഷന്‍ മേയ് ഒന്നിന്  ആരംഭിക്കാനിരിക്കെ, കുത്തിവെപ്പുമായി ബന്ധപ്പെട്ട നിരവധി അഭ്യഹങ്ങള്‍ക്കാണ് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസങ്ങളില്‍ വിശദീകരണം നല്‍കിയത്. മൂന്നാംഘട്ട വാക്‌സിനേഷനില്‍ 18 വയസ്സിനുമുകളിലുള്ള എല്ലാവരും കുത്തിവെപ്പിന് അര്‍ഹരാണ്.
പൂര്‍ണമായും കോവിഡിനു നീക്കിവെച്ച മന്‍കിബാത്തില്‍ പ്രധാനമന്ത്രി മോഡി അഭ്യൂഹങ്ങളില്‍ വീഴരുതെന്ന് പൊതുജനങ്ങളോട് പ്രത്യേകം അഭ്യര്‍ഥിച്ചിരുന്നു.


VIDEO കോവിഡ് പോരാട്ടത്തില്‍ ഇന്ത്യയോടൊപ്പം; ബുര്‍ജ് ഖലീഫ ത്രിവര്‍ണമണിഞ്ഞു

ഇഫ്താറിനു പോയാല്‍ 5000 ദിര്‍ഹം പോയിക്കിട്ടും, 39 സംഗമങ്ങള്‍ പിടികൂടി

 

Latest News