കുടുംബപശ്ചാത്തലം അങ്ങനെയാണ്; ശരീരം കാണിക്കാത്തതിനെ കുറിച്ച് വെളിപ്പെടുത്തി നടി

മുംബൈ- റിയാലിറ്റി ഷോയില്‍ പങ്കെടുത്ത ശേഷം ശരീരം കാണിച്ചുള്ള അഭിനയത്തിന് ധാരാളം ക്ഷണം വന്നുവെന്ന് വെളിപ്പെടുത്തി നടി പവിത്ര പുനിയ. സ്പ്ലിറ്റ്സ് വില്ല-3 റിയാലിറ്റി ശേഷമാണ് അശ്ലീലച്ചുവയുള്ള സിനിമകളില്‍ അഭിനയിക്കാന്‍ അവസരങ്ങള്‍ തേടി വന്നതെന്നും കുടുംബ പശ്ചാത്തലം കൊണ്ട് താന്‍ അവ നിരാകരിച്ചുവെന്നും ബിഗ് ബോസ് 14 ലൂടെ പ്രശസ്തി നേടിയ നടി പറഞ്ഞു. കരിയറില്‍ തനിക്ക് സോഫ്റ്റ്പോണ്‍ അഭിനയം ചിന്തിക്കാന്‍ പോലും പറ്റില്ലെന്ന് 34 കാരിയായ പവിത്ര പുനിയ പറഞ്ഞു.

മാതാപിതാക്കളുടെ മുന്നില്‍ ഒരു പ്രണയ രംഗമോ ചുംബന രംഗമോ  കാണാന്‍ പോലും പാടില്ലാത്ത വീട്ടിലാണ് താന്‍ വളർന്നതെന്നും അതൊക്കെ വൈകൃതമായാണ് എല്ലാവരും കണക്കാക്കിയിരുന്നതെന്നും നടി പറഞ്ഞു.

ശരീരത്തിന്‍ കൂടുതല്‍ ഭാഗങ്ങള്‍ കാണിച്ചുകൊണ്ടുള്ള അഭിനയം തനിക്ക് പറ്റില്ലെന്നും അതുകൊണ്ടാണ് ഈയിടെ ഒരു വെബ് സീരീയല്‍ ഒഴിവാക്കിയതെന്നും ഹരിയാന സ്വദേശിയായ അവർ കൂട്ടിച്ചേർത്തു.


വിമർശകന് വായടപ്പന്‍ മറുപടിയുമായി നടി സുസ്മിത സെന്‍

വിലക്കിനുമുമ്പ് ഇന്ന് അവസാന അവസരം; യു.എ.ഇയിലേക്ക് ടിക്കറ്റ് കിട്ടാതെ പ്രവാസികള്‍

 

Latest News