ദുബായ്- ഇന്ത്യയിൽനിന്ന് യു.എ.ഇയിലേക്ക് ഈ മാസം 24 മുതൽ പത്തുദിവസത്തേക്ക് വിമാനങ്ങൾക്ക് പ്രവേശന വിലക്ക്. അതേസമയം, ഇന്ത്യയിലേക്കുള്ള വിമാനങ്ങൾക്ക് വിലക്ക് ബാധകമല്ല. കാർഗോ ഫ്ളൈറ്റുകൾക്ക് സർവീസ് നടത്താമെന്നും അധികൃതർ വ്യക്തമാക്കി.ദുബായിലേക്ക് തിരിച്ചുവരുന്ന വിമാനത്തിൽ ആരോഗ്യ പ്രവർത്തകർ, അവരുടെ കുടുംബങ്ങൾ, നയതന്ത്ര പ്രതിനിധികൾ എന്നിവർക്ക് യാത്ര ചെയ്യാം.






