Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കൊറോണയെ കിട്ടിയിരുന്നുവെങ്കില്‍ അയാളുടെ വായില്‍ ഇടാമായിരുന്നു; രോഷം തീരാതെ ശിവസേന എം.എല്‍.എ

ദേവേന്ദ്ര ഫഡ്‌നാവിസ്

ബുല്‍ധാന- കോവിഡ് പടുരമ്പോള്‍ മന്ത്രിമാരെ പിന്തുണക്കുന്നതിനു പകരം അവരെ പരിഹസിക്കാനും സര്‍ക്കാരിന്റെ കുറ്റങ്ങള്‍ കണ്ടെത്താനും മാത്രം സമയം കണ്ടെത്തുന്ന ബി.ജെ.പി നേതാവും മുന്‍മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്‌നാവിസിനെതിരെ വിമര്‍ശവുമായി ശിവസേന എംഎല്‍എ സഞ്ജയ് ഗെയ്ക്‌വാദ്.

കൊറോണ വൈറസിനെ കിട്ടിയെങ്കില്‍ അയാളുടെ വായില്‍ ഇട്ടുകൊടുക്കാമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.


സദാചാര ഗുണ്ടായിസം, പിടിച്ചുപറി, പ്രളയകാല ഹീറോ ജെയ്‌സൽ താനൂരിനെതിരെ കേസ് 

റെംഡെസിവിറിന്റെ കയറ്റുമതിയില്‍ നിരോധനം നിലവിലുള്ളപ്പോള്‍ മുംബൈയില്‍ നിന്ന് വന്‍തോതില്‍ ഇവ വ്യോമമാര്‍ഗം കടത്താനുള്ള ശ്രമം നടക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് മരുന്ന് നിര്‍മാണക്കമ്പനിയുടെ പ്രതിനിധികളെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പോലീസ് നടപടിയില്‍ ഫഡ്‌നാവിസ് പ്രതിഷേധിച്ചിരുന്നു.

ഈ സമയത്ത് ഫഡ്‌നാവിസായിരുന്നു മുഖ്യമന്ത്രിയെങ്കില്‍ അദ്ദേഹം എന്തു ചെയ്യുമായിരുന്നുവെന്ന് ഗെയ്ക്‌വാദ് മാധ്യമപ്രവര്‍ത്തകരോട് ചോദിച്ചു. സംസ്ഥാനത്തെ മന്ത്രിമാരെ പിന്തുണക്കുന്നതിനുപകരം ബിജെപി നേതാക്കള്‍ അവരെ പരിഹസിക്കുകയാണ്.  സര്‍ക്കാരിനെ എങ്ങനെ പരാജയപ്പെടുത്താമെന്ന കാര്യം മാത്രമാണ് അവര്‍ നോക്കുന്നത്-
ഫഡ്‌നാവിസും ബിജെപി നേതാക്കളായ പ്രവീണ്‍ ദാരേക്കറും ചന്ദ്രകാന്ത് പാട്ടീലും റെംഡെസിവിര്‍ കുത്തിവെപ്പിന്റെ  കാര്യത്തില്‍ രാഷ്ട്രീയം കളിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.


തമിഴ്‌നടി റെയ്‌സയെ ഡോക്ടര്‍ ചതിച്ചു, മുഖം ഇങ്ങനെയാക്കി

 

Latest News