തമിഴ്‌നടി റെയ്‌സയെ ഡോക്ടര്‍ ചതിച്ചു, മുഖം ഇങ്ങനെയാക്കി

ചെന്നൈ- ആവശ്യപ്പെടാത്ത ട്രീറ്റ്‌മെന്റ് നടത്തി മുഖം വികൃതമാക്കിയ ത്വക് രോഗ വിദഗ്ധക്കെതിരെ ബിഗ് ബോസ് താരമായിരുന്ന തമിഴ് നടി റെയ്‌സ വില്‍സണ്‍.
ചികിത്സക്ക് ശേഷം മുഖം തന്നെ മാറിയെന്നും വലതു കണ്ണിനു താഴേ വീര്‍ത്ത നിലയിലുള്ള ഫോട്ടോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചുകൊണ്ട് നടി പറഞ്ഞു. താന്‍ ആവശ്യപ്പെടാതെ, ഡോക്ടര്‍ നിര്‍ബന്ധിച്ചാണ് ഈ ചികിത്സ നടത്തിയതെന്നും അവര്‍ പറയുന്നു.

https://www.malayalamnewsdaily.com/sites/default/files/2021/04/19/surgery-1618804597.jpg

മുഖത്തുണ്ടായ മാറ്റത്തിനുശേഷം ഡോക്ടറെ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ സ്ഥലത്തില്ലെന്നാണ് ജോലിക്കാരുടെ മറുപടിയെന്നും റെയസ് വില്‍സണ്‍ പറയുന്നു. ഡോക്ടര്‍ ഭൈരവിസെന്തിലിന്റെ പേരു കൂടി ചേര്‍ത്താണ് നടിയുടെ പോസ്റ്റ്.

https://www.malayalamnewsdaily.com/sites/default/files/2021/04/19/raiza_0.jpg

ഇതേ ഡോക്ടറില്‍നിന്ന് ദുരനുഭവമുണ്ടായ നിരവധി പേര്‍ താനുമായി ബന്ധപ്പെട്ടതായും നടി മറ്റൊരു പോസ്റ്റില്‍ വെളിപ്പെടുത്തി.

 

Latest News