ഇത് യുദ്ധമാണ്, മകനുമായുള്ള പോരാട്ടം പങ്കുവെച്ച് നടി ശില്‍പ ഷെട്ടി

മുംബൈ- കോവിഡ് രണ്ടാം തരംഗം രൂക്ഷമായ മഹാരാഷ്ട്രയില്‍ 15 ദിവസത്തെ കര്‍ഫ്യൂ തുടരുകയാണ്. കോവിഡിനെതിരായ പോരാട്ടത്തിന് പിന്തുണ പ്രഖ്യാപിച്ച് മിക്ക ബോളിവുഡ് താരങ്ങളും നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിച്ചു കൊണ്ട് വീടുകളില്‍ കഴിയുന്നു.
ചിലര്‍ തങ്ങളുടെ പ്രതിഭ മിനുക്കുമ്പോള്‍ മറ്റുള്ളവര്‍ പ്രിയപ്പെട്ടവരോടൊപ്പം ചെലവഴിക്കാന്‍ കിട്ടിയ സമയം  ആഹ്ലാദത്തോടെ  ചെലവഴിക്കുന്നു.

https://www.malayalamnewsdaily.com/sites/default/files/2021/04/18/shilpa.jpg

നടി ശില്‍പ ഷെട്ടി മക്കളായ വിയാന്‍, സമിഷ എന്നിവരോടൊപ്പമുള്ള  സന്തോഷ നിമിഷങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചത്. ഇത് യുദ്ധമാണെന്ന് പറഞ്ഞുകൊണ്ടാണ് മകന്‍ വിയാനുമായുള്ള സ്ലൈമുണ്ടാക്കലും കളിയും 45 കാരിയായ നടി ഷെയര്‍ ചെയ്തത്.  സ്ലൈം ഉണ്ടാക്കുന്നതില്‍ ജയിച്ചത് മകന്‍ വിയാന്‍ തന്നെ.

ഇപ്പോള്‍ തോറ്റെങ്കിലും ശരിയായ രീതിയില്‍ സ്ലൈം ഉണ്ടാക്കാന്‍ പഠിച്ച് മകനുമായി ഇനിയും പോരാട്ടത്തില്‍ ഏര്‍പ്പെടുമെന്ന് ശില്‍പ ഷെട്ടി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

കുട്ടികളോടൊപ്പം നല്ല സമയം ചെലവഴിക്കാന്‍ ലോക്ക്ഡൗണിനേക്കാള്‍ മികച്ച അവസരം ലഭിക്കാനില്ല.   എന്നാല്‍ ഇത് മനോഹരമായ സ്‌നേഹ നിമിഷങ്ങള്‍ മാത്രമാകേണ്ട. ചിലപ്പോള്‍, ഇത് യുദ്ധമാകും.  ഇന്ന് സ്ലൈം യുദ്ധമായിരുന്നു. പരാജയപ്പെട്ടു. പക്ഷേ  സ്ലൈം എങ്ങനെ മികച്ചതാക്കാമെന്ന് പഠിച്ച് വിയാന്‍ രാജിനൊപ്പം വീണ്ടും യുദ്ധക്കളത്തിലേക്ക് പ്രവേശിക്കും- ശില്‍പ കൂട്ടിച്ചേര്‍ത്തു. താരങ്ങളും ആരാധകരും കമന്റുകള്‍ നല്‍കി പോസ്റ്റ് ശ്രദ്ധേയമാക്കി.

 

Latest News