വിജയത്തില്‍നിന്ന് വീണ്ടും തോല്‍വി പിടിച്ച് ഹൈദരാബാദ്‌

ചെന്നൈ - ഐ.പി.എല്ലില്‍ തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും സണ്‍റൈസേഴ്‌സ് ഹൈദരാബാദ് വിജയവഴിയില്‍ നിന്ന് പരാജയത്തിലേക്ക് കൂപ്പുകുത്തി. മുംബൈ ഇന്ത്യന്‍സിന്റെ അഞ്ചിന് 150 പിന്തുടരവെ ഏഴോവറില്‍ വിക്കറ്റ് പോവാതെ 67 ലെത്തിയിരുന്നു ഹൈദരാബാദ്. എന്നാല്‍ പിന്നീട് തുടരെ വിക്കറ്റ് നഷ്ടപ്പെട്ടു. ജോണി ബെയര്‍സ്‌റ്റൊ ഹിറ്റ് വിക്കറ്റായതും ഹാര്‍ദിക് പാണ്ഡ്യ ഡേവിഡ് വാണറെയും അബ്ദുസ്സമദിനെയും നേരിട്ടെറിഞ്ഞിട്ടതും ഹൈദരാബാദിന്റെ കുതിപ്പ് തടഞ്ഞു. സ്‌കോര്‍: മുംബൈ അഞ്ചിന് 150, ഹൈദരാബാദ് 134
ഓപണര്‍മാരായ ക്വിന്റന്‍ ഡികോക്കും (39 പന്തില്‍ 40) രോഹിത് ശര്‍മയും (25 പന്തില്‍ 32) നല്ല തുടക്കം നല്‍കിയ ശേഷമാണ് മുംബൈ ചെറിയ സ്‌കോറിലൊതുങ്ങിയത്. ഹൈദരാബാദ് അതിവേഗം മറുപടി തുടങ്ങി. ഡേവിഡ് വാണറും (34 പന്തില്‍ 36) ജോണി ബെയര്‍സ്‌റ്റോയും (22 പന്തില്‍ 43) ഏഴോവറില്‍ വിക്കറ്റ് പോവാതെ 67 റണ്‍സടിച്ചു. ക്രുനാല്‍ പാണ്ഡ്യയെ അടിക്കാന്‍ ശ്രമിക്കവെ ബെയര്‍സ്റ്റൊ ഹിറ്റ് വിക്കറ്റായതോടെയാണ ഹൈദരാബാദിന് മുട്ടിടിച്ചത്.
 

Latest News