ഒളിംപിക്‌സ് ഉപേക്ഷിച്ചോ? ജപ്പാനില്‍ ഊഹാപോഹം

ടോക്കിയൊ - കൊറോണ പടരുകയാണെങ്കില്‍ ഒളിംപിക്‌സ് റദ്ദാക്കുന്നത് പരിഗണനയിലാണെന്ന ജപ്പാനിലെ മുതിര്‍ന്ന രാഷ്ട്രീയക്കാരന്റെ പ്രസ്താവന ഊഹാപോഹങ്ങള്‍ക്ക് കാരണമായി. ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ടി നേതാവ് തോഷിഹിരൊ നികായിയാണ് വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത്. പ്രധാനമന്ത്രി യോഷിഹിദെ നികായിയുടെ വിശ്വസ്തനാണ് നികായി. ഒളിംപിക്‌സ് രോഗം പടര്‍ത്തുമെങ്കില്‍ എന്തിനാണ് ഗെയിംസെന്ന് അദ്ദേഹം ചോദിച്ചു. 
ഒളിംപിക്‌സ് റദ്ദാക്കുന്നുവെന്ന വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ വൈറലായി. നാല്‍പത്തഞ്ചായിരത്തിലേറെ ട്വീറ്റുകളുണ്ടായി. അതോടെ അദ്ദേഹത്തിന് പ്രസ്താവന വിശദീകരിക്കേണ്ടി വന്നു. ജപ്പാന്‍ ഒളിംപിക് കമ്മിറ്റിയും സര്‍ക്കാരും പ്രതികരിച്ചില്ല. 

Latest News