ജറൂസലം- ഗാസയില്‍ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് വ്യോമക്രമണം നടത്തിയതായി ഇസ്രായില്‍ സേന അറിയിച്ചു. ഫലസ്തീന്‍ പ്രദേശത്തുനിന്ന് തൊടുത്ത റോക്കറ്റുകള്‍ തെക്കന്‍ ഇസ്രായിലില്‍ പതിച്ചതിനെ തുടര്‍ന്നാണ് ആക്രമണം.
ഗാസയിലെ ആയുധ നിര്‍മാണ കേന്ദ്രവും ആയുധങ്ങള്‍ കടത്തുന്ന തുരങ്കവും പോര്‍വിമാനങ്ങളും ഹെലികോപ്റ്ററുകളും ഉപയോഗിച്ച് നടത്തിയ ആക്രമണത്തില്‍ തകര്‍ത്തതായി ഇസ്രായില്‍ പ്രതിരോധ സേന വെള്ളിയാഴ്ച രാവിലെ പ്രസ്താവനയില്‍ അവകാശപ്പെട്ടു.
ഇസ്രായില്‍ പൗരന്മാര്‍ക്കുനേരെ ഒരുതരത്തിലുള്ള ആക്രമണവും പൊറുപ്പിക്കില്ലെന്നും പ്രസ്താവനയില്‍ മുന്നറിയിപ്പ് നല്‍കി. ഗാസയില്‍നിന്ന് റോക്കറ്റ് അയച്ചതിനെ തുടര്‍ന്ന് ഇസ്രായിലിലെ തെക്കന്‍ പട്ടണമായ സെറോത്ത് വ്യാഴാഴ്ച രാത്രി സുരക്ഷാ കവചത്തിലാക്കിയിരുന്നു.
![]() |
മക്കയിലേക്കും മദീനയിലേക്കും നോക്കൂ; ഇതാണ് ആസൂത്രണം,നിശ്ചയദാർഢ്യം |
തുറന്ന സ്ഥലത്താണ് റോക്കറ്റ് പതിച്ചത്. ആളപായമോ നാശനഷ്ടമോ ഇല്ലെന്ന് ഷാര്‍ ഹാനിഗെവ് കൗണ്‍സില്‍ അറിയിച്ചു.
2007 ല്‍ ഹമാസിന്റെ നിയന്ത്രണത്തിലായ ശേഷം ഗാസക്കെതിരെ ഇസ്രായില്‍ കര, സമുദ്ര ഉപരോധം തുടരുകയാണ്. ഇസ്രായിലും ഹമാസും തമ്മില്‍ മൂന്ന് തവണ യുദ്ധമുണ്ടായി. ഇസ്രായില്‍ ഉപരോധം കാരണം ഗാസയിലെ 20 ലക്ഷത്തോളം ജനങ്ങള്‍ കടുത്ത ദാരിദ്ര്യത്തിലാണ്. കോവിഡ് വ്യാപനം തടയുന്നതിന് ഹമാസ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കെ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളായി.
![]() |
വ്രതമെടുത്ത് റംഷാദ്; വിശപ്പിനൊരു കൈത്താങ്ങ് സന്ദേശവുമായി യുവാക്കളുടെ കാൽനട യാത്ര |