സ്റ്റോക്‌സ് ഐ.പി.എല്ലില്‍ നിന്ന് മടങ്ങുന്നു

കൊല്‍ക്കത്ത - ജോഫ്ര ആര്‍ച്ചര്‍ക്കു പിന്നാലെ ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സിന്റെ സേവനവും ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന് ലഭിക്കില്ല. ഒരു മത്സരം മാത്രം കളിച്ച സ്‌റ്റോക്‌സ് കൈയിലെ പരിക്കുമായി മടങ്ങുകയാണ്. പഞ്ചാബ് കിംഗ്‌സിനെതിരായ ആദ്യ മത്സരത്തില്‍ ക്രിസ് ഗയ്‌ലിനെ പുറത്താക്കാന്‍ ക്യാച്ചെടുക്കുന്നതിനിടെയാണ് സ്റ്റോക്‌സിന് പരിക്കേറ്റത്. ബാറ്റിംഗില്‍ പൂജ്യത്തിന് പുറത്താവുകയായിരുന്നു സ്റ്റോക്‌സ്.
 

Latest News