ദക്ഷിണാഫ്രിക്കന്‍ വനിതാ താരങ്ങള്‍ക്ക് കോവിഡ്

ധാക്ക - ബംഗ്ലാദേശ് പര്യടനത്തിനെത്തിയ ദക്ഷിണാഫ്രിക്കന്‍ വനിതാ ടീമിലെ അഞ്ചു പേര്‍ക്ക് കോവിഡ് കണ്ടെത്തി. രണ്ടാമത്തെ പരിശോധനയും നെഗറ്റിവായാല്‍ അഞ്ച് താരങ്ങള്‍ക്കും ദീര്‍ഘനാള്‍ ബംഗ്ലാദേശില്‍ കഴിയേണ്ടി വരും. ബംഗ്ലാദേശ് ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ. അന്താരാഷ്ട്ര വിമാനങ്ങള്‍ റദ്ദാക്കുകയും ചെയ്തിട്ടുണ്ട്. മറ്റു കളിക്കാരും കോച്ചിംഗ് സ്റ്റാഫും തിങ്കളാഴ്ച രാത്രി ധാക്ക വിട്ടു. ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ അഞ്ചു മത്സര പരമ്പരയില്‍ ഒരു കളി ശേഷിക്കെയാണ് പര്യടനം മതിയാക്കിയത്.  
ജൈവകവചത്തിനുള്ളില്‍ കഴിഞ്ഞാണ് ഇരു ടീമിലെയും കളിക്കാര്‍ പരമ്പര കളിച്ചത്. കാണികളില്ലാത്ത സ്റ്റേഡിയത്തിലായിരുന്നു കളികള്‍. 

 

Latest News