കാണികളില്ലാതെ ഇന്ത്യന്‍ ഓപണ്‍

ന്യൂദല്‍ഹി - ഇന്ത്യന്‍ ഓപണ്‍ സൂപ്പര്‍ 500 ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ് മേയില്‍ കാണികളില്ലാതെ നടത്താന്‍ തീരുമാനമായി. ഒളിംപിക് ചാമ്പ്യന്‍ കരൊലൈന മാരിനും ലോക ഒന്നാം നമ്പര്‍ കെന്‍ഡൊ മോമോതയുമായിരിക്കും ടോപ് സീഡുകള്‍. മെയ് 11 മുതല്‍ 16 വരെ ആയിരിക്കും ടൂര്‍ണമെന്റ്. നാലു ലക്ഷം ഡോളര്‍ സമ്മാനത്തുകയുള്ള ടൂര്‍ണമെന്റ് ഒളിംപിക്‌സിന്റെ അവസാന യോഗ്യതാ ടൂര്‍ണമെന്റുകളിലൊന്നാണ്. ചൈനയുള്‍പ്പെടെ 33 രാജ്യങ്ങളിലെ 114 വീതം പുരുഷ, വനിതാ താരങ്ങള്‍ ടൂര്‍ണമെന്റിനായി പേര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 
ദക്ഷിണാഫ്രിക്ക, ബ്രസീല്‍, ഗള്‍ഫ് മേഖല, യൂറോപ്പ് എന്നിവിടങ്ങളില്‍ നിന്ന് വരുന്ന കളിക്കാര്‍ ഏഴു ദിവസം ക്വാരന്റൈനില്‍ കഴിയണം. അതിനാല്‍ മെയ് മൂന്നിനോ മുമ്പോ അവര്‍ ന്യൂദല്‍ഹിയില്‍ എത്തണം. മറ്റു പ്രദേശങ്ങളില്‍ നിന്നുള്ളവര്‍ക്ക് നാലു ദിവസമാണ് ക്വാരന്റൈന്‍. 

Latest News