Sorry, you need to enable JavaScript to visit this website.

ഡബ്ള്‍സിലും അങ്കിത ടോപ്

ന്യൂദല്‍ഹി - സിംഗിള്‍സിലും ഡബ്ള്‍സിലും ഇന്ത്യയുടെ ഒന്നാം നമ്പര്‍ ടെന്നിസ് താരമായി അങ്കിത റയ്‌ന. ഡബ്ള്‍സില്‍ സാനിയ മിര്‍സ രണ്ടാം സ്ഥാനത്ത് ഏറെ പിന്നിലാണ്. 
ലോക റാങ്കിംഗില്‍ സിംഗിള്‍സില്‍ 174ാം സ്ഥാനത്തും ഡബ്ള്‍സില്‍ 96ാം സ്ഥാനത്തുമാണ് അങ്കിത. 352ാം സ്ഥാനത്തുള്ള റിയ ഭാടിയയാണ് സിംഗിള്‍സില്‍ ഇന്ത്യയുടെ രണ്ടാമത്തെ മികച്ച താരം. റുതുജ ഭോസലെ, സീല്‍ ദേശായി, സൗജന്യ ബാവിസെട്ടി എന്നിവര്‍ തൊട്ടുപിന്നിലുണ്ട്. എന്നാല്‍ റാങ്കിംഗില്‍ ഏറെ മെച്ചമുണ്ടാക്കിയത് കര്‍മാന്‍ കൗര്‍ താണ്ടിയാണ്. 
ഡബ്ള്‍സില്‍ സാനിയ 154ാം റാങ്കുകാരിയാണ്. എങ്കിലും ഗര്‍ഭിണിയാവുമ്പോഴുള്ള ഉയര്‍ന്ന റാങ്കിംഗ് കാരണം സാനിയക്ക് ഒളിംപിക്‌സിന് ബെര്‍ത്ത് ലഭിച്ചിട്ടുണ്ട്. ഗര്‍ഭകാലത്ത് റാങ്കിംഗ് മരവിപ്പിക്കുമ്പോള്‍ സാനിയ ലോക ഒമ്പതാം നമ്പറായിരുന്നു. ആറ് ഗ്രാന്റ്സ്ലാമുകള്‍ നേടിയ സാനിയ ലോക ഒന്നാം നമ്പര്‍ മാസങ്ങളോളം അലങ്കരിച്ചിരുന്നു. 

Latest News