Sorry, you need to enable JavaScript to visit this website.

ബോക്‌സിംഗ് ക്യാമ്പില്‍ കോച്ചുമാര്‍ക്ക് കോവിഡ്

ന്യൂദല്‍ഹി - ഇന്ദിരാഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലെ ഇന്ത്യന്‍ ബോക്‌സിംഗ് ക്യാമ്പില്‍ രണ്ട് വനിതാ കോച്ചുമാര്‍ക്ക് കോവിഡ് പോസിറ്റിവ്. ദേശീയ കോച്ച് സി.എ കട്ടപ്പക്കും പത്ത് പുരുഷ താരങ്ങള്‍ക്കും നേരത്തെ രോഗം ബാധിച്ചിരുന്നു. രണ്ട് വനിതാ അസിസ്റ്റന്റ് കോച്ചുമാര്‍ക്ക് ഇപ്പോള്‍ രോഗം കണ്ടെത്തിയിരിക്കുന്നത്. എങ്കിലും ക്യാമ്പ് നിര്‍ത്തിവെച്ചിട്ടില്ല. കോവിഡ് ബാധിച്ചവര്‍ ഐസൊലേഷനിലാണ്. മറ്റുള്ളവരെ പരിശോധിച്ചു. ഫലം പുറത്തുവന്നിട്ടില്ല. 
ടോക്കിയൊ ഒളിംപിക്‌സിനായി അഞ്ച് പുരുഷ താരങ്ങളും നാല് വനിതാ താരങ്ങളും ഇതുവരെ യോഗ്യത നേടിയിട്ടുണ്ട്. മെയ് 21 മുതല്‍ ദല്‍ഹിയില്‍ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പും നടക്കാനിരിക്കുകയാണ്. ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിനായി എം.സി മേരികോം ഉള്‍പ്പെടെ താരങ്ങളെ തെരഞ്ഞെടുത്തിട്ടുണ്ട്. സിംരഞ്ജിത് കൗര്‍, ലവ്‌ലിന ബോര്‍ഗഹൈന്‍, പൂജാ റാണി എന്നിവരാണ് ടീമിലെ മറ്റംഗങ്ങള്‍. 

Latest News