ആര്‍ച്ചര്‍ പരിശീലനം  തുടങ്ങുന്നു, രാജസ്ഥാന് ആശ്വാസം

മുംബൈ - മലയാളി വിക്കറ്റ്കീപ്പര്‍ ബാറ്റ്‌സ്മാന്‍ സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സിന്റെ കഴിഞ്ഞ സീസണിലെ മികച്ച കളിക്കാരനായ ജോഫ്ര ആര്‍ച്ചര്‍ പരിശീലനം പുനരാരംഭിക്കുന്നു. ആര്‍ച്ചര്‍ക്ക് എപ്പോള്‍ തിരിച്ചുവരാനാവുമെന്നതിനെക്കുറിച്ച് യാതൊരു സൂചനയുമില്ലെന്ന് ടീം ഡയരക്ടര്‍ കുമാര്‍ സംഗക്കാര പറഞ്ഞിരുന്നു. 
ഇന്ത്യന്‍ പര്യടനത്തിനിടെയാണ് ഇരുപത്താറുകാരന്റെ കൈമുട്ടിന് പരിക്കേറ്റത്. ഫിഷ് ടാങ്ക് ക്ലീന്‍ ചെയ്യുന്നതിനിടെ കൈയില്‍ കുത്തിക്കയറിയ കുപ്പിച്ചില്ല് നീക്കം ചെയ്യാനായി കഴിഞ്ഞ മാസം ശസ്ത്രക്രിയക്കും വിധേയനായി. രാജസ്ഥാന്റെ എല്ലാ പദ്ധതികളും തയാറാക്കിയത് ആര്‍ച്ചറെ കേന്ദ്രമാക്കിയാണെന്നും ഇത്ര നിലവാരമുള്ള കളിക്കാരനെ അവസാന നിമിഷം നഷ്ടപ്പെടുന്നത് എല്ലാം അലങ്കോലമാക്കിയെന്നും സംഗക്കാര വെളിപ്പെടുത്തി. കഴിഞ്ഞ സീസണില്‍ ആര്‍ച്ചര്‍ 20 വിക്കറ്റെടുത്തിരുന്നു. 2019 മുതല്‍ കൈമുട്ടിലെ പരിക്ക് ആര്‍ച്ചറെ അലട്ടുന്നുണ്ട്.
 

Latest News