Sorry, you need to enable JavaScript to visit this website.

ആദ്യ ട്വന്റി20 യില്‍ പാക്കിസ്ഥാന്‍ ജയിച്ചു

ജോഹസ്ബര്‍ഗ് - ഓപണര്‍ അയ്ദന്‍ മാര്‍ക്‌റമും താല്‍ക്കാലിക നായകന്‍ ഹെയ്ന്റിഷ് ക്ലാസനും കരുത്തു കാട്ടിയെങ്കിലും പാക്കിസ്ഥാനെതിരായ ഒന്നാം ട്വന്റി20 മത്സരത്തില്‍ ദക്ഷിണാഫ്രിക്കക്ക് തോല്‍വി. ഒരു പന്ത് ശേഷിക്കെ പാക്കിസ്ഥാന്‍ നാലു വിക്കറ്റിന് ജയിച്ചു. സ്‌കോര്‍: ദക്ഷിണാഫ്രിക്ക ആറിന് 188, പാക്കിസ്ഥാന്‍ 19.5 ഓവറില്‍ ആറിന് 189.
നേരത്തെ ഉജ്വലമായി തുടങ്ങിയ ആതിഥേയരെ പാക്കിസ്ഥാന്‍ പിടിച്ചുകെട്ടുകയായിരുന്നു. മാര്‍ക്‌റം 32 പന്തിലും ക്ലാസന്‍ 28 പന്തിലും അര്‍ധ ശതകം പിന്നിട്ടിരുന്നു. ഐ.പി.എല്ലിലേക്ക് പോയ അഞ്ച് കളിക്കാരില്ലാതെ മത്സരിച്ചിട്ടും ദക്ഷിണാഫ്രിക്ക ആറിന് 188 റണ്‍സടിച്ചു. മൂന്ന് പുതുമുഖങ്ങളുണ്ടായിരുന്നു ടീമില്‍. പതിനാറോവറില്‍ മൂന്നിന് 159 ലെത്തിയ ആതിഥേയര്‍ 200 പിന്നിടുമെന്നാണ് കരുതിയത്. എന്നാല്‍ അവസാന നാലോവറില്‍ പാക്കിസ്ഥാന്‍ തിരിച്ചടിച്ചു.
 

Latest News