മൊഹാലി- പന്ത്രണ്ട് സിക്‌സ്, പതിമൂന്ന് ഫോർ, നേരിട്ടത് 153 പന്ത്. നേടിയത് 208 റൺസ്. വിക്കറ്റിന് മുന്നിൽ തുടക്കം മുതൽ നിലയുറപ്പിച്ച രോഹിത് ശർമയെ പുറത്താക്കാൻ ലങ്കൻ സംഘത്തിന് കഴിഞ്ഞില്ല. ഏകദിനത്തിൽ മൂന്നാം ഡബിൾ സെഞ്ചുറി നേടിയ രോഹിതിന്റെ ബാറ്റിംഗ് വിസ്‌ഫോടനത്തിൽ ഇന്ത്യ നേടിയത് 392 റൺസ്. രോഹിതിനൊപ്പം മുംബൈയിൽനിന്നുള്ള മലയാളി താരം ശ്രേയസ് അയ്യർ 88 റൺസ് നേടി. എഴുപത് പന്തിലാണ് അയ്യർ 88 റൺസ് നേടിയത്. ശിഖർ ധവാൻ 67 പന്തിൽ 68 റൺസും നേടി. ധോണി ഏഴും ഹർദിക് പാണ്ഡ്യേ എട്ടും റൺസ് നേടി.
ശ്രേയസ് അയ്യര്‍
മൂന്ന് എകദിനങ്ങളുള്ള പരമ്പരയിൽ ഇന്ത്യ ആദ്യ മത്സരത്തിൽ കനത്ത പരാജയം ഏറ്റുവാങ്ങിയിരുന്നു. ഏകദിനത്തിൽ മൂന്ന് ഇരട്ട സെഞ്ചുറികൾ നേടുന്ന ആദ്യ ക്രിക്കറ്റ് താരം കൂടിയാണ് രോഹിത് ശർമ.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യയുടെ മേലുള്ള നിയന്ത്രണം അധികസമയം തുടരാൻ ലങ്കക്ക് കഴിഞ്ഞിരുന്നില്ല.