Sorry, you need to enable JavaScript to visit this website.

ട്വീറ്റില്‍ ഫിലിപ്പ് രാജകുമാരന്‍ എലിസബത്ത് രാജ്ഞിയുടെ ഭാര്യയായി; വാർത്താ ഏജന്‍സി വിവാദത്തില്‍

കുവൈത്ത് സിറ്റി - ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയുടെ ഭര്‍ത്താവ് ഫിലിപ്പ് രാജകുമാരന്റെ നിര്യാണ വാര്‍ത്തയില്‍ പിശക് വരുത്തിയതിന് കുവൈത്തിലെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ കുവൈത്ത് ന്യൂസ് ഏജന്‍സിയിലെ ജീവനക്കാര്‍ക്കെതിരെ നടപടി.

എലിസബത്ത് രാജ്ഞിയുടെ ഭാര്യ ഫിലിപ്പ് രാജകുമാരന്‍ അന്തരിച്ചു എന്നാണ് ട്വിറ്ററിലെ അക്കൗണ്ടില്‍ കുവൈത്ത് ന്യൂസ് ഏജന്‍സി നല്‍കിയത്. എലിസബത്ത് രാജ്ഞിയുടെ ഭര്‍ത്താവ് എന്നതിനു പകരം വാര്‍ത്തയില്‍ ഭാര്യ എന്ന് ഉപയോഗിക്കുകയായിരുന്നു.


ഇത് മാധ്യമപ്രവര്‍ത്തകരുടെ കടുത്ത രോഷത്തിന് ഇടയാക്കി. രാജ്യത്തെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി നേരത്തെയും പിശകുകള്‍ വരുത്തിയിരുന്നു.

രോഷം തണുപ്പിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായാണ്  കാരണക്കാരായ ജീവനക്കാര്‍ക്കെതിരെ കുവൈത്ത് ന്യൂസ് ഏജന്‍സി അന്വേഷണം പ്രഖ്യാപിച്ചത്.  അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ക്കെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിക്കും.

 

 

Tags

Latest News