Sorry, you need to enable JavaScript to visit this website.

ഹിന്ദു മുസ്‌ലിം പ്രണയം ചിത്രീകരിച്ചതിന് പാലക്കാട്ടു  സിനിമ ഷൂട്ടിങ് അലങ്കോലമാക്കി സംഘപരിവാര്‍

പാലക്കാട്- ഹിന്ദു മുസ്‌ലിം പ്രണയം ഇതിവൃത്തമായ ചിത്രത്തിന്റെ സിനിമ ചിത്രീകരണം അലങ്കോലമാക്കി സംഘപരിവാര്‍ പ്രവര്‍ത്തകര്‍. കടമ്പഴിപ്പുറം വായില്യം കുന്ന് ക്ഷേത്രത്തില്‍ നടന്ന 'നീയാം നദി' എന്ന സിനിമയുടെ ചിത്രീകരണമാണ് തടഞ്ഞത്. ഹിന്ദു മുസ്‌ലിം  പ്രണയം ചിത്രീകരിക്കാന്‍ അനുവദിക്കില്ല എന്നാരോപിച്ചാണ് ചിത്രീകരണം തടഞ്ഞതെന്ന് തിരക്കഥാകൃത്ത് സല്‍മാന്‍ ഫാരിസ് അറിയിച്ചു. ഷൂട്ടിങ്ങ് ഉപകരണങ്ങളും നശിപ്പിച്ചു. സിനിമ ഷൂട്ട് ചെയ്യുവാന്‍ ക്ഷേത്ര അധികൃതരുടെ അനുമതി വാങ്ങിയിരുന്നു. ചിത്രീകരണ സമയത്ത് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ എത്തുകയും ഷൂട്ട് ചെയ്യാന്‍ അനുവദിക്കുകയില്ലെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് ഉപകരണങ്ങള്‍ നശിപ്പിക്കുകയും ചെയ്തുവെന്നാണ് തിരക്കഥാകൃത്ത് പറയുന്നത്. തീവ്രവാദികള്‍ എന്നാരോപിച്ചാണ് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ തങ്ങള്‍ക്ക് നേരെ അതിക്രമം നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അനുമതിയില്ലാതെ ചിത്രീകരണം നടത്തിയതിനാലാണ് തടഞ്ഞതെന്നും ലീഗിന്റെ ഉള്‍പ്പടെയുളള കൊടികള്‍ ക്ഷേത്രമുറ്റത്ത് കയറ്റിയതിനേയാണ് തടഞ്ഞയെന്നും സംഘപരിവാര്‍ പ്രവര്‍ത്തകര്‍ പറഞ്ഞു. ആഷിഖ് ഷിനു സല്‍മാനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രീകരണം മറ്റൊരു സ്ഥലത്ത് പുനരാരംഭിക്കാനുള്ള ശ്രമത്തിലാണ് അണിയറപ്രവര്‍ത്തകര്‍.

മന്‍സൂർ വധക്കേസില്‍ രണ്ടുപേർ കൂടി പിടിയില്‍, മുഹ്സിന്‍റെ മൊഴി രേഖപ്പെടുത്തി

Latest News