ദോഹയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ പ്രാബല്യത്തിലായി

ദോഹ- പൊതുസ്ഥലങ്ങളില്‍ ഒത്തുകൂടാന്‍ അനുമതി കോവിഡ് വാക്സിനേഷന്‍ പൂര്‍ത്തിയാക്കിയ അഞ്ചു പേര്‍ക്ക് മാത്രമെന്ന നിബന്ധന ഖത്തറില്‍ പ്രാബല്യത്തിലായി. വെള്ളി, ശനി ദിവസങ്ങളില്‍ ദോഹ മെട്രോയും കര്‍വ ബസുകളും സര്‍വീസ് നടത്തില്ല.      

കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി മന്ത്രിസഭ പ്രഖ്യാപിച്ച കര്‍ശന കോവിഡ് നിയന്ത്രണങ്ങളാണ് നിലവില്‍ വന്നത്.  വീടുകളിലും മജ്ലിസുകളും ഇന്‍ഡോര്‍ വേദികളിലും ഒത്തുകൂടാന്‍ പാടില്ല. ഞായര്‍ മുതല്‍ വ്യാഴം വരെ 20 ശതമാനം ശേഷിയില്‍ മാത്രമാണ് ദോഹ മെട്രോ, കര്‍വ ബസ് സര്‍വീസുകള്‍ നടത്തുക. ദോഹ മെട്രോയുടെ മെട്രോ ലിങ്ക്, മെട്രോ എക്സ്പ്രസ് സര്‍വീസുകളും വാരാന്ത്യങ്ങളില്‍ ഉണ്ടാകില്ല. പരമ്പരാഗത സൂഖുകളും വാരാന്ത്യത്തില്‍ പ്രവര്‍ത്തിക്കില്ല.

 

Latest News