Sorry, you need to enable JavaScript to visit this website.

യു.എ.ഇയിൽ വീണ്ടും പ്രതിദിന കോവിഡ് രോഗികൾ 2,000 പിന്നിട്ടു 

ദുബായ്- ഒരിടവേളക്ക് ശേഷം യു.എ.ഇയിൽ വീണ്ടും 2,112 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. ആയിരത്തിൽ താഴെ രോഗികളാണ് കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായിരുന്നത്. 2,191 പേർ രോഗമുക്തി നേടി. മൂന്നു പേരാണ് ഇന്ന്‌ കോവിഡ് ബാധിച്ച് മരിച്ചത്. 2,49,014 പരിശോധനകളിൽനിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. 4,78,131 പേർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. ഇതിൽ 463,032 പേർ രോഗമുക്തി നേടി. 1,523 മരണങ്ങളാണ് ഇതുവരെ സംഭവിച്ചത്. 
വിശുദ്ധ റമദാന് മുന്നോടിയായി കോവിഡ് രോഗികൾ വ്രതം അനുഷ്ഠിക്കുന്നതിന് മുമ്പ് ഡോക്ടറുടെ അനുവാദം വാങ്ങിയിരിക്കണമെന്ന് ആരോഗ്യ വിദഗ്ധർ നിർദേശിച്ചു. 1,82,498 വാക്‌സിൻ ഡോസുകളാണ് ഇന്ന്‌ മാത്രം വിതരണം ചെയ്തത്. 8.88 ദശലക്ഷം പേർക്ക് ഇതിനകം വാക്‌സിൻ ലഭ്യമാക്കിയിട്ടുണ്ട്. രോഗികളുടെ എണ്ണം വീണ്ടും കൂടിവരുന്ന സാഹചര്യത്തിൽ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. മാസ്‌ക് ധരിക്കാത്തവർക്കും സാമൂഹിക അകലം പാലിക്കാത്തവർക്കും എതിരെ കർശന നടപടികൾ സ്വീകരിക്കും. നിയമലംഘകരെ കണ്ടാൽ വിവരം അറിയിക്കണമെന്നും ആരോഗ്യ വകുപ്പ് നിർദേശിച്ചു.  

Tags

Latest News