നാലു വര്‍ഷത്തിനു ശേഷം സാനിയ ഒളിംപിക് പദ്ധതിയില്‍

ന്യൂദല്‍ഹി - ഒളിംപിക്‌സില്‍ മെഡല്‍ സാധ്യതയുള്ളവരെ പിന്തുണക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ ടാര്‍ഗറ്റ് ഒളിംപിക് പോഡിയം സ്‌കീമില്‍ (ടോപ്‌സ്) സാനിയ മിര്‍സയെ വീണ്ടും ഉള്‍പെടുത്തി. അമ്മയായ ശേഷം കോര്‍ടില്‍ തിരിച്ചെത്തിയ സാനിയ ബില്ലി ജീന്‍ കിംഗ് കപ്പില്‍ ഇന്ത്യക്കു കളിക്കാനൊരുങ്ങുകയാണ്. ആറു തവണ ഗ്രാന്റ്സ്ലാം നേടിയ മുപ്പത്തിനാലുകാരി 2017 ലാണ് ടോപ്‌സില്‍ നിന്ന് ഒഴിവായത്. ഡബ്ല്യു.ടി.എ കിരീടം നേടിയ ഏക ഇന്ത്യന്‍ താരമാണ് സാനിയ. സംരക്ഷിത റാങ്കിംഗിന്റെ അടിസ്ഥാനത്തിലാണ് സാനിയ ഒളിംപിക്‌സിന് യോഗ്യത നേടിയത്. ഇപ്പോള്‍ നൂറ്റമ്പത്തേഴാം സ്ഥാനത്താമെങ്കിലും ഗര്‍ഭകാലത്ത് ഒമ്പതാം റാങ്കായിരുന്നു. 

 

Latest News