മറഡോണയുടെ മക്കള്‍ക്കെതിരെ ഫുട്‌ബോളറുടെ അഭിഭാഷകന്‍

ബ്യൂണസ്‌ഐറിസ് - ഡിയേഗൊ മറഡോണയുടെ പെണ്‍മക്കളായ ഗ്യാനീന, ദാല്‍മ എന്നിവരെ രൂക്ഷമായി വിമര്‍ശിച്ച് ഫുട്‌ബോളറുടെ അഭിഭാഷകന്‍ മതിയാസ് മോര്‍ല. പെണ്‍മക്കളുടെ പരാതിയില്‍ മോര്‍ലയുടെ ഓഫീസ് കഴിഞ്ഞ ദിവസം റെയ്ഡ് ചെയ്തിരുന്നു. മറഡോണയുടെ ബ്രാന്റ്, ഇമേജ് അവകാശങ്ങളെച്ചൊല്ലി മക്കളും അഭിഭാഷകനും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുകയാണ്. അന്തരിച്ച മറഡോണയുടെ ബ്രാന്റ് നെയിം ഇപ്പോള്‍ ഉപയോഗിക്കുന്നത് മോര്‍ലയുടെ ഉടമസ്ഥയിലുള്ള കമ്പനിയാണ്. 
പെണ്‍മക്കളോടും മുന്‍ കാമുകി വെറോണിക്കയുമായുമാണ് മറഡോണ ദിനേന സംസാരിച്ചിരുന്നത്. മക്കള്‍ ഇപ്പോള്‍ അദ്ദേഹത്തെ കൈവിട്ടിരിക്കുകയാണ് -മോര്‍ല കുറ്റപ്പെടുത്തി. ബ്രാന്റ് നെയിം ഉപയോഗം സംബന്ധിച്ച് മറഡോണ 2015 ല്‍ ദുബായ് കോടതിയില്‍ രേഖ സമര്‍പ്പിച്ചിരുന്നുവെന്ന് മോര്‍ല അവകാശപ്പെട്ടു. കഴിഞ്ഞ നവംബര്‍ 25 നാണ് മറഡോണ അന്തരിച്ചത്.
 

Latest News