ആ മത്സരം വീണ്ടും, ആവേശം വേണ്ട

ഷാംഗ്ഹായ് - കൊറോണ കാരണം നിര്‍ത്തിവെക്കേണ്ടി വന്ന കായിക മത്സരങ്ങളിലെ ആദ്യ പട്ടികയിലുണ്ടായിരുന്ന ആ പോരാട്ടം വീണ്ടും നടത്തുന്നു. ഒരു വര്‍ഷത്തെ ഇടവേളക്കു ശേഷം തെക്കന്‍ കൊറിയയുടെയും ചൈനയുടെയും വനിതാ ടീമുകള്‍ ഒളിംപിക് ഫുട്‌ബോള്‍ യോഗ്യതാ മത്സരത്തില്‍ വീണ്ടും ഏറ്റുമുട്ടും. ടോക്കിയൊ ഒളിംപിക്‌സിലെ അവസാന സ്ഥാനത്തിനായി ഈ ടീമുകള്‍ കഴിഞ്ഞ ഫെബ്രുവരിയിലര്‍ ഏറ്റുമുട്ടാനിരിക്കെയാണ് കൊറോണ വ്യാപിച്ചത്. പിന്നീട് പലതവണ മത്സരം മാറ്റിവെച്ചു. സിഡ്‌നിയില്‍ ഉള്‍പെടെ നടത്താന്‍ ശ്രമിച്ചു. 
മത്സരത്തിനായി ചൈനീസ് ടീം തെക്കന്‍ കൊറിയയിലെത്തിയത് പൂര്‍ണമായ കൊറോണ സംരക്ഷിത വസ്ത്രത്തിലാണ്. വ്യാഴാഴ്ചയാണ് ആദ്യ പാദം. മത്സരത്തില്‍ കാണികള്‍ ഒച്ച വെക്കാന്‍ പാടില്ല. കൊറോണ പടരുമെന്ന ഭീതി കാരണമാണ് വിലക്ക്. 
 

Latest News