അബുദാബി- യു.എ.ഇ തലസ്ഥാനത്തേക്ക് വരുമ്പോള്‍ കോവിഡ്19 ക്വാറന്റൈന്‍ നിര്‍ബന്ധമല്ലാത്ത രാജ്യങ്ങളുടെ പട്ടിക അബുദാബി സാംസ്‌കാരിക-വിനോദ സഞ്ചാര വിഭാഗം (ഡി.സി.ടി അബുദാബി) പ്രഖ്യാപിച്ചു. ഗ്രീന്‍ ലിസ്റ്റ് എന്ന് അറിയപ്പെടുന്ന പട്ടികയില്‍ ഇന്ത്യയില്ല.
ഓസ്‌ട്രേലിയ, ഭൂട്ടാന്‍, ബ്രൂണെ, ചൈന, ഗ്രീന്‍ലാന്‍ഡ്, ഹോങ്കോങ്, ഐസ് ലാന്‍ഡ്, ഇസ്രായേല്‍, മൗറീഷ്യസ്, ന്യൂസിലാന്‍ഡ്, സൗദി അറേബ്യ, സിംഗപ്പൂര്‍, ദക്ഷിണകൊറിയ എന്നീ രാജ്യങ്ങളാണു പട്ടികയില്‍ ഇടം കണ്ടത്. ഈ രാജ്യങ്ങളില്‍നിന്നു വരുന്ന യാത്രക്കാര്‍ അബുദാബിയില്‍ ക്വാറന്റൈനില്‍ കഴിയേണ്ടതില്ലെന്ന് അധികൃതര്‍ അറിയിച്ചു. എന്നാല്‍, അബുദാബി രാജ്യാന്തര വിമാനത്താവളത്തില്‍ പി.സി.ആര്‍ പരിശോധനക്കു വിധേയരായി ഫലം നെഗറ്റീവാകണമെന്ന് നിബന്ധനയുണ്ട്.






