പ്രശസ്ത ഗായകനും ടെലവിഷന്‍ ചാനല്‍ അവതാരകനുമായ ആദിത്യ നാരായണനെ കൊറോണ സ്ഥിരീകരിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിതാവും മുതിർന്ന ഗായകനുമായ ഉദിത് നാരായണനാണ് ഇക്കാര്യം അറിയിച്ചത്.
സുഖം പ്രാപിക്കുമെന്ന് ഒറ്റ വാചകത്തിലുള്ള സന്ദേശം ആദിത്യ അയച്ചതായും ആരോഗ്യത്തിനായി പ്രാർത്ഥിക്കാൻ ആവശ്യപ്പെട്ടതായും ഉദിത് നാരായണ്‍ പറഞ്ഞു. സ്വയം ക്വാറന്റൈനിലേക്ക് പോയതായിരിക്കാമെന്നും ഇപ്പോൾ ആരോഗ്യ നില ഭദ്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആദിത്യയുടെ ഭാര്യ ശ്വേതയെ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ട ആവശ്യമില്ലെന്നും വീട്ടിൽ ക്വാറന്റൈനിലാണെന്നും അദ്ദേഹം പറഞ്ഞു.
തനിക്കും ശ്വേത അഗർവാളിനും കോവിഡ് -19 പോസിറ്റീവ് സ്ഥിരീകരിച്ചതായും സ്വയം നിരീക്ഷണത്തിലാണെന്നും ആദിത്യ നാരായണൻ നേരത്തെ അറിയിച്ചിരുന്നു.