Sorry, you need to enable JavaScript to visit this website.
Tuesday , April   13, 2021
Tuesday , April   13, 2021

പ്രതിഭയുടെ വിസ്മയച്ചിറകിൽ രേഷ്മാ ബഷീർ

ജിദ്ദയുടെ പ്രവാസ സാംസ്‌കാരിക വേദികളിലെ സജീവസാന്നിധ്യമായ രേഷ്മാ ബഷീർ, കലാകായിക രംഗങ്ങളിലെന്ന പോലെ പഠന- ബോധവൽക്കരണരംഗത്തും വൈഭവം തെളിയിച്ച പ്രതിഭയാണ്. ഈയിടെ സിജി ഇന്റർനാഷനൽ പ്രസംഗമൽസരത്തിൽ ആഗോളാടിസ്ഥാനത്തിലുള്ള പുരസ്‌കാരം രേഷ്മയെത്തേടിയെത്തി. നിരവധി മൽസരാർഥികളെ പിന്നിലാക്കി മികച്ച ഭാഷാചാതുരിയോടെ പ്രഭാഷണകലയിൽ വ്യതിരിക്തമായൊരു ശൈലി സൃഷ്ടിച്ചതാണ് രേഷ്മയെ വിജയപഥത്തിലെത്തിച്ചത്.
മലപ്പുറം കോട്ടപ്പടി സ്വദേശി മച്ചിങ്ങൽ ബഷീർ അഹമ്മദിന്റേയും (ജിദ്ദ ഇ.എഫ്.എസ് കാർഗോ ആന്റ് ലോജിസ്റ്റിക്‌സ്) പാലക്കാട് സ്വദേശി മുംതാസിന്റേയും പുത്രിയായ രേഷ്മ ബാല്യം തൊട്ടേ കലാകായിക രംഗങ്ങളിൽ കഴിവ് തെളിയിച്ചിട്ടുണ്ട്്്. 2007 ൽ ജിദ്ദ ഇന്റർനാഷനൽ ഇന്ത്യൻ സ്‌കൂളിൽ അസിസ്റ്റന്റ്്്് ഹെഡ്‌ഗേളായും തൊട്ടടുത്ത വർഷം ഹെഡ്‌ഗേളായും പ്രവർത്തിച്ചിട്ടുള്ള രേഷ്മ ഇന്റർ സ്‌കൂൾ ടേബിൾ ടെന്നിസിലെ മിന്നുംതാരമായിരുന്നു. ഹൈദരബാദിലും ചെന്നൈയിലും യഥാക്രമം 2003, 2008 വർഷങ്ങളിൽ നടന്ന ഇന്റർ സ്‌കൂൾ ടി.ടി ദേശീയ ചാമ്പ്യൻഷിപ്പിൽ ജിദ്ദയെ പ്രതിനിധീകരിച്ച്്് രേഷ്മ പങ്കെടുത്ത്്് മികച്ച പ്രകടനം കാഴ്ചവെച്ചു. കേരള കലാസാഹിതിയുൾപ്പെടെ ജിദ്ദയിലെ കലാ സാംസ്‌കാരിക കൂട്ടായ്മകളുടെ നിരവധി പരിപാടികളിൽ രേഷ്മയുടെ സ്റ്റേജ് ഷോകൾ പ്രവാസികൾ നിറഞ്ഞ കൈയടിയോടെ സ്വീകരിച്ചിരുന്നു. നൃത്തവും സംഗീതവും ഏറെ താൽപര്യത്തോടെയാണ് രേഷ്മ പഠിച്ചതും പെർഫോം ചെയ്തതും. കളിക്കളങ്ങളിലെന്ന പോലെ കലാവേദികളിലും നിറഞ്ഞ്്്്് നിന്ന ഈ ഇളംപ്രതിഭ പഠനത്തിലും മുന്നിട്ടുനിന്നു.  
പ്ലസ് ടുവിനു ശേഷം പാലക്കാട് മെഴ്‌സി കോളേജിൽ ന്ിന്ന്്് കംപ്യൂട്ടർ ആപ്ലിക്കേഷനോടെ ബി.കോം പൂർത്തിയാക്കിയ രേഷ്മ നാട്ടിലും കളിയും കലയും കൈവിട്ടില്ല. പഠനകാലത്തും പാഠ്യേതര പരിപാടികളിൽ പങ്കാളിയാവുകയും മെഴ്‌സി കോളേജിനു വേണ്ടി നിരവധി പുരസ്‌കാരങ്ങൾ നേടിയെടുക്കുകയും ചെയ്തു. പാലക്കാട് ജില്ലാ ടേബിൾ ടെന്നിസ് ടൂർണമെന്റുകളിലും രേഷ്മ ശോഭിച്ചു. 2009 ൽ പാലക്കാടിനെ വനിതാ ടി.ടി ഭൂപടത്തിലേക്കുയർത്തുന്നതിൽ രേഷ്മയുടെ പങ്ക്്് ചെറുതല്ല.


2011 ൽ വിവാഹം. ഭർത്താവ് മലപ്പുറം വാണിയമ്പലം സ്വദേശി അബ്ദുൽവാഹിദ് ജിദ്ദയിൽ ബി.ഡി.പി ഇന്റർനാഷനൽ ഓഷ്യൻ ഫ്രൈറ്റ്്്‌സിന്റെ മാനേജർ. ഏറെക്കാലമായി ജിദ്ദയിലുള്ള അബ്ദുൽ അസീസ്- വഹിദാ ദമ്പതികളുടെ മകനായ അബ്ദുൽ വാഹിദ്, രേഷ്മയുടെ കലാകായിക പ്രവർത്തനങ്ങൾക്കും മോട്ടിവേഷനൽ രംഗത്തെ പ്രവർത്തനങ്ങൾക്കും പിന്തുണയും മാർഗദർശനവും നൽകുന്നു.
മാതാപിതാക്കൾക്കൊപ്പം ഏകസഹോദരൻ ബാസിൽ ബഷീറും രേഷ്മയുടെ എല്ലാ സദ്്്പ്രവർത്തനങ്ങൾക്കും ഉറച്ച പിൻബലവുമായി രംഗത്തുണ്ട്്്. കലാകായികരംഗങ്ങളിൽ കർമനിരതമായ കുടുംബമാണ് രേഷ്മയുടേത്്. മലപ്പുറത്തെ ഫുട്‌ബോൾ പൈതൃകത്തിന് നിരവധി സംഭാവനകളർപ്പിച്ച കാൽപന്ത്്് കളിക്കാരുടെ കുടുംബത്തിലെ അംഗം കൂടിയാണ് രേഷ്മയുടെ പിതാവ് ബഷീർ അഹമ്മദ്. മികച്ച കളിക്കാരനും ജിദ്ദയിലേയും നാട്ടിലേയും കായിക സംഘാടകനുമാണ് ബഷീർ. രേഷ്മയ്ക്ക്്് രണ്ടു മക്കൾ: ഇഹ്‌സാൻ അബ്ദുൽവാഹിദ്, ഇവാ അബ്ദുൽ വാഹിദ്.  
സി.എ റസാഖ് നേതൃത്വം നൽകുന്ന മൈൻഡ് ട്യൂൺ പരിശീലനപരിപാടിയിൽ പങ്കെടുത്ത ശേഷമാണ് ബോധവൽക്കരണമേഖലയോടുള്ള താൽപര്യം രേഷ്്മയിൽ തീവ്രമായത്. മോട്ടിവേഷനൽ രംഗത്തെ പ്രസിദ്ധ നാമമായ ഡോ. അബ്ദുൽസലാം ഒമറിന്റെ (റിയാദ്) സെൽഫ് അവയർനെസ് പ്രോഗ്രാമിൽ പങ്കെടുത്തതോടെ ഈ താൽപര്യം ഇരട്ടിച്ചു. വിവിധ മേഖലകളിൽ ഉറങ്ങിക്കിടക്കുന്ന വനിതാപ്രതിഭകളേയും കൗമാരപ്രതിഭകളേയുമൊക്കെ പഠനാർഹമായ ക്ലാസുകളിലൂടെ എങ്ങനെ വികസിപ്പിച്ചെടുക്കാമെന്ന ചിന്താർഹമായ ആശയമാണ് രേഷ്്്മ സാഫല്യം നൽകാൻ ശ്രമിച്ചതും ക്രമേണ ഈ ദൗത്യത്തിൽ വിജയിയായതും. 2018 ൽ കസാക് ബെൻജാലിയുടെ സെൽഫ് മാസ്ട്രി ട്രെയിനിംഗിലും പങ്കെടുത്തു. 


കഴിഞ്ഞ വർഷം തുടക്കത്തിൽ ബ്രാവോ പേഴ്‌സണൽ എക്‌സലൻസ് എന്ന പേരിലുള്ള പബ്ലിക് സ്പീക്കിംഗ് ആന്റ് പേഴ്‌സണാലിറ്റി ട്രെയിനിംഗ് സെഷൻ സംഘടിപ്പിക്കാനുള്ള സംരംഭത്തിൽ സജീവപങ്കാളിത്തം വഹിച്ചതോടെ സൗദിയ്ക്കകത്തും പുറത്ത് നിന്നുമുള്ള നിരവധി പരിശീലകരുമായും പ്രഭാഷകരുമായും കൗൺസലിംഗ് വിദഗ്ധരുമായുമുള്ള ആശയപരമായ വിനിമയത്തിനു അവസരം കിട്ടി. ഈ രംഗത്ത്് തന്റേതായ വേറിട്ട പ്രതിഭയുടെ മാറ്റുരയ്ക്കാനുള്ള തുറന്ന വേദിയുമായിത്തീർന്നു ഈ പരിശീലനപരിപാടിയെന്ന് രേഷ്മ കരുതുന്നു. ബ്രാവോ ഫസ്റ്റ്്് സീസൺ വിജയകരമായി പൂർത്തിയാക്കി. ഇത്തരം നിരവധി സെഷനുകൾക്ക്്് ബ്രാവോ പേഴ്‌സണൽ എക്‌സലൻസ് തുടർന്നും അരങ്ങൊരുക്കിയത്് പ്രവാസികൾക്ക്്് വലിയ അനുഗ്രഹമായി. 2020 ൽ ഇമോഷനൽ ഇന്റലിജൻസ് കോച്ച്്് സർട്ടിഫിക്കറ്റ്്് കരസ്ഥമാക്കി. സിജി എക്‌സിക്യൂട്ടീവംഗമായ രേഷ്മയിപ്പോൾ സംഘടനയുടെ അസിസ്റ്റന്റ് ബിസിനസ്് ഇനിഷ്യേറ്റീവ് ഗ്രൂപ്പ്്് കോ ഓർഡിനേറ്റർ കൂടിയാണ്. മോട്ടിവേഷനൽ മേഖലയിൽ പ്രവാസികളെ കൂടുതൽ ക്രിയാത്മകരീതിയിൽ സഹകരിപ്പിക്കുന്നതിനുള്ള ശ്രമത്തിലാണ് രേഷ്മയിപ്പോൾ. കോവിഡ് പ്രതിസന്ധി, പ്രവർത്തനത്തെ ചെറിയ തോതിൽ ബാധിച്ചിരുന്നുവെങ്കിലും വെർച്വൽ പ്ലാറ്റ്്്‌ഫോമിലൂടെ പഠന- പരിശീലന- ബോധവൽക്കരണരംഗത്ത്് കൂടുതൽ സംഭാവനകളർപ്പിക്കുന്നതിനുള്ള സേവനം തുടർന്ന്്് വരുന്നതായും രേഷ്മാ ബഷീർ വ്യക്തമാക്കി. 

Latest News