ഫെമിനിസം എന്നതിന്റെ അര്‍ത്ഥം ഇതുവരെ  മനസ്സിലായിട്ടില്ല- നമിത പ്രമോദ് 

കോട്ടയം- മലയാള സിനിമയിലെ യുവാനായികമാരില്‍ ശ്രദ്ധേയയാണ് നമിത പ്രമോദ്. നടിയുടെ ഫെമിനിസത്തെക്കുറിച്ചുള്ള പ്രതികരണം ശ്രദ്ധേയമാവുകയാണ്. ഫെമിനിസം എന്നതിന്റെ അര്‍ത്ഥം തനിക്ക് ഇതുവരെ മനസ്സിലായിട്ടില്ല എന്നും എല്ലാ വിഷയത്തിലും ആണും പെണ്ണും ഒരേപോലെ ആയിരിക്കണമെന്നും നമിത പറയുന്നു. ഒരഭിമുഖത്തിലാണ് നടിയുടെ പ്രതികരണം.ഫെമിനിസം എന്നതിന്റെ അര്‍ത്ഥം എനിക്ക് ഇതുവരെ മനസ്സിലായിട്ടില്ല. ആണും പെണ്ണും ഒരേപോലെയാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.
എല്ലാ വിഷയങ്ങളിലും സ്ത്രീയും പുരുഷനും ഒരേപോലെ ആയിരിക്കണമെന്നും തൊഴിലിടങ്ങളിലും ഒരേപോലെ മുന്നോട്ടു പോകണമെന്നും നമിത പറഞ്ഞു. പരസ്പരമുള്ള ബഹുമാനമാണ് എല്ലാവര്‍ക്കുമിടയില്‍ ഉണ്ടാകേണ്ടതെന്നും നടി കൂട്ടിച്ചേര്‍ത്തു.
2011ല്‍ രാജേഷ് പിള്ള സംവിധാനം ചെയ്ത ട്രാഫിക്ക് എന്ന സിനിമയിലൂടെയാണ് നമിത അഭിനയ രംഗത്തേക്ക് എത്തുന്നത്. തുടര്‍ന്ന് പുതിയ തീരങ്ങള്‍ എന്ന സത്യന്‍ അന്തിക്കാട് ചിത്രത്തിലൂടെ നായികയുമായി. സൗണ്ട് തോമ, പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും, വിക്രമാദിത്യന്‍, അമര്‍ അക്ബര്‍ അന്തോണി തുടങ്ങിയ സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു.
മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക് സിനിമകളിലും നമിത തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. കാളിദാസ് ജയറാം നായകനാകുന്ന പുതിയ സിനിമയിലാണ് നമിത ഇപ്പോള്‍ അഭിനയിക്കുന്നത്. വിനില്‍ വര്‍ഗീസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ , ലക്ഷ്മി ഗോപാലസ്വാമി, സൈജു കുറുപ്പ്, റീബ മോണിക്ക, ശ്രീകാന്ത് മുരളി, അശ്വിന്‍ തുടങ്ങിയവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.


 

Latest News